എയര്‍ കേരള മാര്‍ച്ചില്‍ പറന്നുയരും

 



എയര്‍ കേരള മാര്‍ച്ചില്‍ പറന്നുയരും
നെടുമ്പാശേരി: കേരളത്തിന്റെ സ്വന്തം വിമാനകമ്പനിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാരും സിയാലും ചേര്‍ന്നൊരുക്കുന്ന എയര്‍ കേരളയുടെ ആദ്യവിമാനം അടുത്ത വര്‍ഷം മാര്‍ച്ചോടെ പറന്നുയരും. ആഭ്യന്തര സര്‍വീസുകളാണ് തുടക്കത്തുലണ്ടാവുക. ഇതിനായി വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കും.

സിയാല്‍ എംഡി വി.ജെ. കുര്യന്റെ  നേതൃത്വത്തിലാണ് എയര്‍ കേരളയുടെ പ്രവര്‍നത്തനങ്ങള്‍ പുരോഗമിക്കുന്നത്. വെളളിയാഴ്ച നടക്കുന്ന എയര്‍ കേരള ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടനയ്ക്കു ശേഷം വിമാനം വാടകയ്‌ക്കെടുക്കുന്നതു സംബന്ധിച്ചും, ഓഹരി സമാഹരിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കും.എയര്‍ കേരളയ്ക്ക് അനുമതി നേടാന്‍ കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും.

2013 മാര്‍ച്ചില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനായാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസും നടത്താനാകുമെന്ന് സര്‍ക്കാരും സിയാലും കണക്കുകൂട്ടുന്നു. കൊച്ചയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ് എന്നാണ് സൂചന. എയര്‍ കേരളയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഏജന്‍സികളുമായി ചര്‍ച്ച ചെയ്യും. അനുമതി നേടിയെടുക്കേണ്ടവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കം.


KEYWORDS: Kurian, Keralites, Cochin International Airport Limited, Babu, airlines, Air
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia