ട്രാക്ടറിനു മുകളില്‍ കയറി ഓണാഘോഷം; കോളജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെടെ 200 പേര്‍ക്കെതിരെ കേസ്
Aug 25, 2015, 16:16 IST
അടൂര്‍: (www.kvartha.com 25.08.2015) ട്രാക്ടറിനു മുകളില്‍ കയറി ഓണാഘോഷം നടത്തിയ കോളജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെടെ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മണക്കാല ഐഎച്ച്ആര്‍ഡി കോളജിലെ കുട്ടികള്‍ക്കെതിരെയാണ് അതിരുവിട്ട് ഓണാഘോഷം നടത്തിയതിന് പോലീസ് കേസെടുത്തത്.
മാര്‍ഗ തടസമുണ്ടാക്കി, വാഹനങ്ങള്‍ക്ക് മുകളിലിരുന്ന് യാത്ര ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പെണ്‍കുട്ടികള്‍ ഉള്‍പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അഗ്‌നിശമന സേനയുടെ ഫയര്‍ എഞ്ചിനും കെഎസ്ആര്‍ടിസി ബസും ക്രെയിനും ട്രാക്ടറുമൊക്കെ വാടകയ്‌ക്കെടുത്ത് അതിന്‍മേല്‍ കയറിനിന്നാണ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത്.
ക്യാമ്പസ് ചിത്രമായ പ്രേമത്തിനെ അനുകരിച്ച് കറുത്ത ഉടുപ്പും ചുവന്ന മുണ്ടും ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. മണക്കാല വെള്ളക്കുളങ്ങര ജംക്ഷനു സമീപത്തുനിന്ന് കോളജിലേക്കായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്. കോളജിന്റെ അടുത്തെത്തിയപ്പോള്‍ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം ചീറ്റിച്ച് ആയിരുന്നു ആഘോഷം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അപകടയാത്ര തടയാന്‍ യാതൊന്നും ചെയ്തില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഫയര്‍ എഞ്ചിന്‍ ദുരുപയോഗം ചെയ്തതിന് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി അഗ്‌നിശമനസേന കോട്ടയം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മഴനൃത്തം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കൂടെ നിന്ന് വെള്ളവും പമ്പ് ചെയ്തുകൊടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Also Read:
സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ അക്രമം നടത്തിയ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: Adoor IHRD College Onam Celebration: Police File Case Against Involved Students, Allegation, Girl students, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.