New nursing colleges | പുതിയ നഴ്സിംഗ് കോളജുകളില്‍ അഡ്മിഷന്‍ ഈ വര്‍ഷം മുതല്‍ തന്നെ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
Jul 15, 2022, 18:04 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി എസ് സി നഴ്സിംഗ് കോഴ്സാണ് ആരംഭിക്കുന്നത്.
ഓരോ മെഡികല്‍ കോളജിലും 60 വിദ്യാര്‍ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാചില്‍ പ്രവേശനം നല്‍കും. കോഴ്സ് കാലാവധി നാലു വര്‍ഷവും തുടര്‍ന്ന് ഒരു വര്‍ഷം ഇന്റേഷണല്‍ഷിപും ലഭിക്കും. അങ്ങനെ അഞ്ചു വര്‍ഷമാകുമ്പോള്‍ 600 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. ഇത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പുതിയ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നഴ്സിംഗ് കോളജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ എത്രയും വേഗമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യങ്ങളുള്‍പെടെ അടിയന്തരമായി സജ്ജമാക്കേണ്ടതാണ്. നഴ്സിംഗ് കോളജുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഫന്‍ഡ് ലഭ്യമാക്കുന്നതാണ്. ഈ നഴ്സിംഗ് കോളജുകളുടെ മേല്‍നോട്ടത്തിനായി തിരുവനന്തപുരം നഴ്സിംഗ് കോളജ് പ്രിന്‍സിപല്‍ ഡോ. സലീന ശായെ സ്പെഷ്യല്‍ ഓഫിസറായി ചുമതലപ്പെടുത്തുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.
രണ്ട് മെഡികല്‍ കോളജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളജ് ആരംഭിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. പ്രാഥമിക നടപടികള്‍ ചര്‍ച ചെയ്യാനാണ് തൊട്ടടുത്ത ദിവസം തന്നെ യോഗം വളിച്ചത്.
ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറി ഡോ. ആശ തോമസ്, മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷ്യല്‍ ഓഫിസര്‍ ഡോ. അബ്ദുര്‍ റശീദ്, ജെ ഡി എന്‍ ഇ, കൊല്ലം, മഞ്ചേരി മെഡികല്‍ കോളജ് പ്രിന്‍സിപല്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Admission in new nursing colleges will start from this year itself says Minister Veena George, Thiruvananthapuram, News, Medical College, Nurse, Students, Health Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.