പാലായില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് എ.ഡി.ജി.പി
Sep 19, 2015, 14:03 IST
കോട്ടയം: (www.kvartha.com 19.09.15) പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍. മഠത്തിലെ സാഹചര്യങ്ങളെകുറിച്ച് അറിവുള്ള ആളാകാം പ്രതിയെന്നാണ് അദ്ദേഹം പറയുന്നത്.
മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയുണ്ടോ എന്ന കാര്യം അന്വേഷണം പൂര്‍ത്തിയായാലേ അറിയാന്‍ കഴിയൂ. അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
സമാന രീതിയില്‍ ആക്രമണം നടത്തിയ കേസുകളില്‍ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവരില്‍ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോള്‍ പാലാ മേഖലയില്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകര്‍ത്തതായി
പരിശോധനയില്‍ കണ്ടെത്തി. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. ലിസ്യു മഠത്തിലെ 74 വയസ്സുള്ള ഒരു കന്യാസ്ത്രീക്ക് ഒരാഴ്ച മുന്‍പ് തലയ്ക്കു പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയ ഈ സിസ്റ്റര്‍ രണ്ടു ദിവസം മുന്‍പാണ് മഠത്തില്‍ തിരിച്ചെത്തിയത്.
അതേസമയം, കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മൃതദേഹം കീഴ്തടിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ചു. ഒമ്പത് മണിയോടെ തുടങ്ങിയ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാര്‍മല്‍ ആശുപത്രിയില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം പള്ളിയിലെത്തിച്ചു.
Keywords: ADGP Padmakumar says Vital clues obtained in Sister Amala murder case, Kottayam, Police, Hospital, Treatment, Kerala.
മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയുണ്ടോ എന്ന കാര്യം അന്വേഷണം പൂര്‍ത്തിയായാലേ അറിയാന്‍ കഴിയൂ. അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
സമാന രീതിയില്‍ ആക്രമണം നടത്തിയ കേസുകളില്‍ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവരില്‍ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോള്‍ പാലാ മേഖലയില്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകര്‍ത്തതായി
അതേസമയം, കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മൃതദേഹം കീഴ്തടിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ചു. ഒമ്പത് മണിയോടെ തുടങ്ങിയ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാര്‍മല്‍ ആശുപത്രിയില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം പള്ളിയിലെത്തിച്ചു.
Also Read:
ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍
Keywords: ADGP Padmakumar says Vital clues obtained in Sister Amala murder case, Kottayam, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.