'മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി'
May 21, 2013, 20:24 IST
ADVERTISEMENT
കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച ചലചിത്ര നടന് കലാഭവന്‍ മണിക്കെതിരെ കേസെടുത്ത പോലീസ് നിലപാടിനെതിരെ ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാര്‍. മണി ചെയ്തതു തെറ്റോ ശരിയോ എന്ന വിഷയത്തിലേക്കു താന്‍ കടക്കുന്നില്ല. എന്നാല്‍ മണിക്കു പകരം മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
മണിയെ അറസ്റ്റ് ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പോലീസിനെ വിന്യസിച്ച നടപടിയോട് യോജിപ്പില്ലെന്ന് പറഞ്ഞ സെന്‍കുമാര്‍, കറുത്തവനെ ചവിട്ടിതേക്കുന്ന സമീപനത്തിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കുറ്റപ്പെടുത്തി. കൊല്ലത്ത് കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് പോലീസിന്റെ നിലപാടിനെ വിമര്‍ശിച്ചത്.
രാത്രിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വനപാലകരെ മര്‍ദിച്ചതിനും ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ കേസെടുത്തത്. കേസില്‍ കലാഭവന്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാനായി ഹൈക്കോടതി മാറ്റിവച്ചു.
Keywords : Kalabhavan Mani, Police, Case, Kerala, Mammootty, Mohanlal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മണിയെ അറസ്റ്റ് ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പോലീസിനെ വിന്യസിച്ച നടപടിയോട് യോജിപ്പില്ലെന്ന് പറഞ്ഞ സെന്‍കുമാര്‍, കറുത്തവനെ ചവിട്ടിതേക്കുന്ന സമീപനത്തിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കുറ്റപ്പെടുത്തി. കൊല്ലത്ത് കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് പോലീസിന്റെ നിലപാടിനെ വിമര്‍ശിച്ചത്.
രാത്രിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വനപാലകരെ മര്‍ദിച്ചതിനും ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ കേസെടുത്തത്. കേസില്‍ കലാഭവന്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാനായി ഹൈക്കോടതി മാറ്റിവച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.