സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അദാനി എയര്‍പോര്‍ട് ലിമിറ്റഡ് സിഎഒ ഗിരി മധുസൂദന റാവുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

 


കൊച്ചി: (www.kvartha.com 19.01.2022) സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അദാനി എയര്‍പോര്‍ട് ലിമിറ്റഡ് സിഎഒ ഗിരി മധുസൂദന റാവുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈകോടതി. ജനുവരി 20 മുതല്‍ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അദാനി എയര്‍പോര്‍ട് ലിമിറ്റഡ് സിഎഒ ഗിരി മധുസൂദന റാവുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തുമ്പ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്നും തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും കോടതി നിര്‍ദേശമുണ്ട്. ജില്ല വിട്ട് പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം തന്റെ വാട്സ് ആപ് ചാറ്റ് പരിശോധിച്ചാല്‍ ബലാത്സംഗ കേസില്‍ ഉള്‍പെട്ടിട്ടില്ലെന്ന് മനസ്സിലാകുമെന്നാണ് ഗിരി മധുസൂദന റാവു ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.

പീഡന പരാതിയെ തുടര്‍ന്ന് അദാനി എയര്‍പോര്‍ട് ലിമിറ്റഡ് സിഎഒ ആയ ഗിരി മധുസൂദന റാവുവിനെ നിലവില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Keywords:  Adani Airport Limited CAO granted anticipatory bail, Kochi, News, Bail, High Court of Kerala, Molestation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia