Actress Mythili | 'ചട്ടമ്പി'യുടെ പ്രൊമോഷന് നിറവയറോടെയെത്തി നടി മൈഥിലി; ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍
Sep 24, 2022, 16:45 IST
കൊച്ചി: (www.kvartha.com) പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന് നിറവയറോടെയെത്തി നടി മൈഥിലി . ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നടിമാരായ മഞ്ജു വാര്യര്‍, ഗ്രേസ് ആന്റണി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. മൈഥിലിയെ ചേര്‍ത്തുപിടിക്കുന്ന മഞ്ജുവിനെ ചിത്രത്തില്‍ കാണാം.
കഴിഞ്ഞ ഓണാഘോഷത്തിനിടയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മൈഥിലി ആരാധകരുമായി പങ്കുവെച്ചത്. ഓണച്ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് സന്തോഷവാര്‍ത്തയും മൈഥിലി ആരാധകരെ അറിയിച്ചത്.
'എല്ലാവര്‍ക്കും ഓണാശംസകള്‍. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു' എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 28-നായിരുന്നു മൈഥിലിയുടേയും ആര്‍കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
You Might Also Like:
Complaint | മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്ന് പരാതി; നടന് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
Keywords: Actress Mythili shared new pics with Manju Warrier and Grace Antony, Kochi, News, Pregnant Woman, Actress, Manju Warrier, Social Media, Kerala.
Keywords: Actress Mythili shared new pics with Manju Warrier and Grace Antony, Kochi, News, Pregnant Woman, Actress, Manju Warrier, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.