Wedding | നടി മാളവിക കൃഷ്ണദാസ് വിവാഹിതയായി; വരന്‍ തേജസ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങളും വീഡിയോകളും
May 3, 2023, 17:50 IST
കൊച്ചി: (www.kvartha.com) നടിയായും നര്‍ത്തകിയായും തിളങ്ങിയ മാളവിക കൃഷ്ണദാസും നടന്‍ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം മാളവിക അറിയിച്ചത്. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തില്‍ ആവുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു.
റിയാലിറ്റി ഷോയിലെ പ്രേമം റൗന്‍ഡ് ആണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തിയെന്നും മാളവിക പറഞ്ഞിരുന്നു.
'റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാന്‍ ഷിപിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷന്‍ഷിപില്‍ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപോസലുമായി വന്നത്' - എന്നായിരുന്നു തേജസ് പറഞ്ഞിരുന്നത്.
വിവാഹക്കാര്യം അറിയിച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോടോകളും മറ്റും മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രീ വെഡിങ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വധു വിവാഹത്തിന് മുന്‍പ് വരന്റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവിക അടുത്തിടെ പറഞ്ഞതും തുടര്‍ന്ന് അവിടെ വച്ച് എടുത്ത ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: News, Kerala-News, Kerala, News-Malayalam, Kochi-News. Kochi, Actress, Cinema, Reality Show, Television, Marriage, Actress Malavika Krishnadas and Tejas got married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.