Actress Bhavana | 'എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും, അതു പോരേ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍'; ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന
Sep 28, 2022, 15:34 IST
കൊച്ചി: (www.kvartha.com) ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ശറഫുദ്ദീനൊപ്പം അഭിനയിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഭാവനയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
ഇതിനിടയില്‍ ഭാവനയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം. ടോപിനടിയില്‍ സ്കിന്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചതാണ് പ്രകോപനത്തിന് കാരണം. അടിയില്‍ വസ്ത്രമില്ലെന്നായിരുന്നു കമന്റ്.
ഇതിന് പ്രതികരണവുമായി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയതുന്നു. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്.
'എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം. അതു പോരേ? എന്ന് അദ്ദഹം ചോദിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു. അതെ, എനിക്കു വേണ്ടത് അതാണ്.'-കുറിപ്പില്‍ ഭാവന പറയുന്നു.
നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. 'ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ആണ് ചെന്നുപെട്ടത്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. ആളുകൾ എന്ത് പറഞ്ഞാലും, നിങ്ങൾ തിളങ്ങുമെന്ന് ഞങ്ങൾക്കറിയാം. ആ പ്രകാശം നിങ്ങളെപ്പോലെയുള്ള മറ്റെല്ലാവരെയും പ്രകാശിപ്പിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2018 ജനുവരി 22-നായിരുന്നു കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം.
2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.വിവാഹശേഷം നവീനൊപ്പം ബെംഗ്ലൂരിലാണ് ഭാവനയുടെ താമസം.
Keywords: Actress Bhavana shared a picture with her husband Naveen, Kochi, News, Actress, Social Media, Husband, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.