Actor Vijayan Karanthoor | കരള്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂര്‍ സഹായം തേടുന്നു
Sep 25, 2022, 18:41 IST
കൊച്ചി: (www.kvartha.com) ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ വിജയന്‍ കാരന്തൂര്‍ സഹായം തേടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കരള്‍രോഗത്തിന് ചികിത്സയിലാണ് അദ്ദേഹം. മൂന്നുമാസമായി രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നുമാണ് താരത്തിന്റെ അഭ്യര്‍ഥന. ഫേസ്ബുകിലൂടെയാണ് അദ്ദേഹം അഭ്യര്‍ഥന നടത്തിയത്.
പോസ്റ്റ് ഇങ്ങനെ:
കരള്‍മാറ്റമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി നാടകങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം നടനെന്നതിലുപരി സംവിധായകന്‍, പരിശീലകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ള കലാകാരനാണ്. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്.
വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Keywords: Actor Vijayan Karanthoor seeking help for liver transplantation, Kochi, News, Treatment, Cine Actor, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.