10 ലക്ഷത്തിന്റെ കൊക്കെയ്‌നുമായി യുവനടനും മോഡലുകളും അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 31/01/2015) കൊക്കെയ്‌നുമായി യുവനടനും മോഡലുകളും പിടിയില്‍. യുവനടന്‍ ഷൈന്‍ ടോം ചാക്കോയും സഹസംവിധായികയും മോഡലുകളായ നാല് സ്ത്രീകളുമാണ് പിടിയിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പത്ത് ഗ്രാം കൊക്കെയ്ന്‍ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലവരും.

സഹസംവിധയികയായ ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരാണ് പിടിയിലായ മറ്റുളളവര്‍. ഇവര്‍ കഴിച്ചതിന്റെ ബാക്കി വന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് കരുതുന്നത്. തൃശൂരില്‍ കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും കിംഗ്‌സ് ഗ്രൂപ്പ് ഉടമയുമായ  നിസാമിന്റെ ഫ്‌ളാറ്റില്‍ നടത്തിയ  റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ഇതിഹാസ എന്ന സിനിമയിലെ  നായകനാണ് ഷൈന്‍. പകിട, ഹാങ്ഓവര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലും ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. പിടിയിലായ അഞ്ചു പേരെയും പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
10 ലക്ഷത്തിന്റെ കൊക്കെയ്‌നുമായി യുവനടനും മോഡലുകളും അറസ്റ്റില്‍
കൊച്ചിയില്‍ നടക്കുന്ന നിശാപാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന്പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൊച്ചിയിലെ ഹോട്ടലുകളും ഫഌറ്റുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. സിനിമാ രംഗത്തുള്ളവര്‍ ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നീലേശ്വരം നെടുങ്കണ്ടം വളവില്‍ ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പെടെ 2 പേര്‍ക്ക് ഗുരുതരം

Keywords:  Actor Shine Tom Chacko arrested for drug trafficking in Kochi, Director, Police, Raid, Flat, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia