തീവണ്ടിയിലെ എ സി ടിക്കറ്റ് നിരക്ക് കൂടും

 


തീവണ്ടിയിലെ എ സി ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം: തീവണ്ടിയിലെ എ സി ടിക്കറ്റ് നിരക്ക് കൂടും. ഒക്‌ടോബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. എ സി ടിക്കറ്റുകള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്തുന്നതിനാലാണ് നിരക്ക് വര്‍ദ്ധന ഉണ്ടാകുന്നത്. 3.7 ശതമാനം സേവന നികുതിയാണ് ഏര്‍പ്പെടുത്തുന്നത്.

എ സി ഫസ്റ്റ് ക്‌ളാസ്, എ സി സെക്കന്‍ഡ് ക്‌ളാസ്, എ സി ടു ടയര്‍, എ സി ത്രീ ടയര്‍ എന്നീ വിഭാഗങ്ങളില്‍ നിരക്ക് വര്‍ദ്ധിക്കും. കഴിഞ്ഞ ബഡ്ജറ്റില്‍ സേവന നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ എതിര്‍ത്തു. റെയില്‍വേ വകുപ്പ് ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് സേവന നികുതി ഏര്‍പ്പെടുത്തുന്നത്.

Keywords: Kerala, Train, AC compartment, Rate, Hike, Goods, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia