Abdur Rahman Kallai | തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ ആശയക്കാരെന്ന് അബ്ദുര്‍ റഹ് മാന്‍ കല്ലായി

 


കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ ജുമാമസ്ജിദ് അഴിമതി കേസ് തനിക്കെതിരെയുള്ള രാഷ്ട്രീയ കരുനീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി പറഞ്ഞു. കണ്ണൂര്‍ ബാഫഖി തങ്ങള്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിഭാഗം തീവ്രവാദ ആശയക്കാരെ ഇതിനായി സിപിഎം കൂട്ടുപിടിക്കുകയാണ്. ഈ വിഷയത്തിലേര്‍പ്പെടാന്‍ സിപിഎമിലെ പലാനേതാക്കള്‍ക്കും താല്‍പര്യമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 

ജില്ലാ സെക്രടറി എം വി ജയരാജന് മാത്രമാണ് ഈക്കാര്യത്തില്‍ താല്‍പര്യം. പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്. പള്ളിനിര്‍മാണത്തിനായി ഉപയോഗിച്ച തുക തനതു ഫണ്ടല്ല ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തതാണ്. പള്ളി നിര്‍മാണത്തിനായി അന്ന് വഖഫ് ബോര്‍ഡിന്റെ അനുമതി തേടിയിട്ടില്ല. അന്നതൊക്കെ സാങ്കേതിക കാര്യം മാത്രമായിരുന്നുവെന്നും കല്ലായി പറഞ്ഞു. ഷോപിങ് കോംപ്ളക്സ് വാടകയ്ക്കെടുത്തവര്‍ക്കു തുക കൊടുക്കാനില്ല.

Abdur Rahman Kallai | തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ ആശയക്കാരെന്ന് അബ്ദുര്‍ റഹ് മാന്‍ കല്ലായി

പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപയുടെ കടബാധ്യതയാണുള്ളത്. മതപണ്ഡിതന്‍ പ്രഭാഷണം നടത്തിയപ്പോള്‍ കിട്ടിയ സ്വര്‍ണത്തിന്റെ ഒരുഭാഗം കണ്ണൂരിലെ സേട്ടുമാര്‍ക്ക് വില്‍ക്കുകയാണ് ചെയ്തത്. ഇതിനൊക്കെ കൃത്യമായ കണക്കുകളുണ്ട്. ചില സ്വര്‍ണം പണം തന്നവര്‍ക്കു തന്നെ മടക്കി കൊടുത്ത് പണം വാങ്ങിയിട്ടുണ്ട്. പളളിയുടെ ഉദ്ഘാടനത്തില്‍ എല്ലാവരെയും വിളിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, ഇ പി ജയരാജന്‍ എന്നിവരൊക്കെ പങ്കെടുത്തു.

എന്നാല്‍ ഇതില്‍ മതതീവ്രവാദ സംഘടനയുടെ ആള്‍ക്കാരെ വിളിക്കാത്ത വൈരാഗ്യത്തിലാണ് തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചത്. പൊലിസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ താന്‍ കോഴിക്കോട് നടത്തിയ പ്രസംഗമാണ് ഇപ്പോഴുള്ള നടപടികള്‍ക്കു കാരണമെന്ന് വിശ്വസിക്കുന്നില്ല. ആ പ്രസംഗം വ്യക്തിപരമായി പോയിയെന്നു പറഞ്ഞ് പാര്‍ട്ടി അന്നേ പാര്‍ടി ഖേദപ്രകടനം നടത്തുകയും താന്‍ തിരുത്തുകയും ചെയ്തിട്ടുണ്ടെന്നും കല്ലായി പറഞ്ഞു. നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, പി.കുഞ്ഞുമുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Politics, Press meet, Abdur Rahman Kallai said that the terrorist ideologues are behind the allegations against him.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia