ആഷിഖ് അബുവിന്റെ പപ്പായ റെസ്റ്റോറന്റില്‍ പോലീസ് റെയ്ഡ്

 


കൊച്ചി: (www.kvartha.com 15/02/2015)  വാലന്റൈന്‍സ് ദിനത്തില്‍ ആഷിഖ് അബുവിന്റെ ചായക്കടയില്‍ പോലീസ് റെയ്ഡ്. കൊച്ചി പാലാരിവട്ടത്ത് ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയിലാണ് റെയ്ഡ് നടന്നത്. വാലന്റൈന്‍സ് ദിന പാര്‍ട്ടികളുടെ ഭാഗമായിട്ടാണ് പരിശോധനയെന്നാണ് പോലീസ് പറയുന്നതെങ്കിലും കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടനിര്‍ണായകസൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടന്നത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഷിഖ് അബുവിന്റെ പപ്പായ റെസ്റ്റോറന്റില്‍ പോലീസ് റെയ്ഡ്ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമാകല്ലിങ്കലിനും കൊക്കെയ്ന്‍ കേസില്‍ ബന്ധമുണ്ടെന്ന പ്രചരണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന പോലീസ് സ്ഥിരീകരണവും ഉണ്ടായി.കൊക്കെയ്ന്‍ കേസില്‍ സിനിമാരംഗത്തെ യുവ തലമുറയില്‍പെട്ട പലരും നഗരത്തില്‍ നടക്കുന്ന പാര്‍ട്ടികളും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്

പപ്പായ റെസ്റ്റോറന്റിനു പുറമേ ഡ്രീംസ് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ പ്രമുഖമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുംപോലീസ് റെയ്ഡ് നടത്തി.

Also Read: 
തൃക്കരിപ്പൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി
Keywords: Rima Kallingal, Raid, Kochi, Hotel, Police, Media, Wife, Actress, Music Director, Malayalam, Flat, Kerala  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia