കെ എം മാണിക്ക് ഫെയ്‌സ്ബുക്കില്‍ ആഷികിന്റെ 500 ന്റെ പരിഹാസ കൊട്ട്
Jan 20, 2015, 13:15 IST
കൊച്ചി: (www.kvartha.com 20.01.2015) അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കാന്‍ വേണ്ടി ഒരുകോടി രൂപ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ധനമന്ത്രി കെ എം മാണിക്ക് സംവിധായകന്‍ ആഷിക് അബുവിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പേജിലാണ് ആഷിക് അബു മാണിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്.
'അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന സാറിന് കുറച്ചു കോടികള്‍ കൂടി നാട്ടുകാരായ നമ്മള്‍ പിരിച്ച് കൊടുക്കണമെന്ന് പറഞ്ഞ ആഷിക് തന്റെ വകയായി 500 രൂപ സംഭാവനയായി നല്‍കുന്നുവെന്നാണ് പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഇക്കാര്യം ഏറ്റെടുക്കുകയും നിരവധി കമന്റുകള്‍ ലഭിക്കുകയും ചെയ്തു. അബുവിന് പിന്തുണ നല്‍കി കൊണ്ടാണ് പോസ്റ്റിന് കമന്റ് കൂടുതലും ലഭിച്ചത്. ആഷികിന്റെ നിലപാടിനെ പിന്തുണച്ച് പലരും മാണി സാറിന് സംഭാവന ഓഫര്‍ ചെയ്യുകയും ചെയ്തു. എന്റെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗിലൂടെയാണ്(#entevaka500) പ്രചരണം നടക്കുന്നത്.

Also Read:
മഠത്തില്‍ പൂജയ്ക്കിടെ അന്തേവാസിയായ യുവതി തീകൊളുത്തി ജീവനൊടുക്കി; പൊള്ളലേറ്റ് മഠാധിപതിക്ക് ഗുരുതരം

Keywords: Aashiq abu criticise for minister K M Mani, Kochi, Allegation, Facebook, Poster, film, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.