ആഷിക് അബുവിന് അറിയുമോ ജയചന്ദ്രനെയും നമ്പി നാരായണന്റെ തനിനിറവും

 


തിരുവനന്തപുരം: (www.kvartha.com 06/02/2015) പ്രശസ്ത സംവിധായകന്‍ ആഷിക് അബു പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രനെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങുന്നു. കൊച്ചിയിലെ ഹെറോയിന്‍ കേസുമായി ബന്ധപ്പെട്ട് ആഷിക് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനുമെതിരെ പോലീസ് കേസെടുക്കുമെന്ന മംഗളം ദിനപത്രത്തിലെ വാര്‍ത്തയാണു പ്രകോപനം.

എന്നാല്‍ വാര്‍ത്തയുടെ പേരില്‍ കേസ് നേരിടാന്‍ ഭയമില്ലെന്നാണ് ജയചന്ദ്രന്റെ പ്രതികരണം.''മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍ കൊക്കൈന്‍'' എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് ആഷിക് അബുവിന്റെ രോഷം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ''എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടന്‍) 'entertainment' ആയിരുന്നു. അത് കൊണ്ട് തന്നെ അപൂര്‍വം ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുമ്പോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ 'entertainment' അതിന്റെ പാരമ്യത്തില്‍ എത്തും.

എന്തായാലും 'തനിനിറം ജയചന്ദ്രന്‍' എന്ന മഹാനായ പത്രക്കാരന്‍ 'മംഗളം' ദിനപത്രത്തില്‍  ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല 'entertainment' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ഐ.എസ്.ആര്‍.ഒ. ശാസ്ത്രഞന്‍ നമ്പി നാരായണന്‍. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാര്‍ത്ത വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മള്‍ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്‌സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാന്‍ എഴുതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവില്‍ ഇല്ല എന്നും, വാര്‍ത്ത! മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അധികാരികള്‍ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി.

കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോദിച്ചതില്‍ വളരെ സന്തോഷം. തന്നെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടന്‍ ദിലീപേട്ടന്‍ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങ്ങള്‍ മൂന്ന് പേരും നാളെ കൊടുക്കും.

നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയില്‍ ആക്രമിക്കപ്പെട്ട നമ്പി നാരായണന് നല്‍കും. ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപ്പെടും. അതിനു നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്. എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഞങ്ങള്‍ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കല്‍ ആണെങ്കില്‍ പോലും'' ഇതാണ് ആഷ്ബ് അബുവിന്റെ പോസ്റ്റ്.

ദീര്‍ഘകാലമായി തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രനെ വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് പരാമര്‍ശിക്കുന്ന ഈ പോസ്റ്റിനെതിരെ മാധ്യമരംഗത്തുനിന്ന് മാത്രമല്ല സിനിമാ രംഗത്തുനിന്നും രൂക്ഷ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആഷിക് അബുവിനെ ഫോണില്‍ വിളിച്ച് പലരും ഇത് അറിയിച്ചെന്നാണു വിവരം. ജയചന്ദ്രനെ ഫോണില്‍ വിളിച്ചും നേരിട്ടും നിരവധിപ്പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്.

നിരവധി ഞെട്ടിക്കുന്ന എക്ഌസീവ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ശ്രദ്ധേയനായ ജയചന്ദ്രനെതിരേ ആഷിക് അബു ചൊരിഞ്ഞ ഭല്‍സനങ്ങള്‍ മാധ്യമ സമൂഹത്തെയാകെ അപമാനിക്കുന്നതും സ്വയം ചെറുതാകുന്നതുമാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഐഎസ്ആര്‍ഒ കേസില്‍ പ്രതിയായിരുന്ന നമ്പി നാരായണന്‍ പിന്നീട് കുറ്റമുക്തനായെങ്കിലും യഥാര്‍ത്ഥത്തില്‍ നിരപരാധിയല്ലെന്നു വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കെയാണ് നമ്പി നാരായണനുവേണ്ടി ആഷിക് അബു വാദിക്കുന്നത് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആഷിക് അബുവിന് അറിയുമോ ജയചന്ദ്രനെയും നമ്പി നാരായണന്റെ തനിനിറവും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Aashiq-Abu, Facebook Post, Mangalam News Paper, Case, Report, R. Jayachandran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia