ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകണമെന്നാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നതെന്ന് എ വിജയരാഘവന്‍

 


ആലപ്പുഴ: (www.kvartha.com 17.07.2021) ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ ലീഗ് നേതാക്കള്‍കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രടെറി എ വിജയരാഘവന്‍. വിഷയത്തെ ചൊല്ലി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകണമെന്നും എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടാകണമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ വിഷയം മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകണമെന്നാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നതെന്ന് എ വിജയരാഘവന്‍

എന്നാല്‍ സമൂഹം അതു നിരാകരിക്കും. ലീഗിന്റെ വാദം ഇപ്പോള്‍ പ്രസക്തമല്ല. ലീഗിനാണ് യുഡിഎഫില്‍ വ്യത്യസ്ത നിലപാടുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സര്‍കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണ്. സര്‍കാര്‍ നിലപാട് എല്ലാവര്‍ക്കും സ്വീകാര്യമാണ്. ആരുടെയും അവകാശങ്ങള്‍ കുറയ്ക്കില്ല. യുഡിഎഫ് ഇവിടെ അധികാരത്തിലിരുന്നതല്ലേ? അപ്പോഴും ഇത് തുടര്‍ന്നതാണെന്നും വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.

കേരള ഹൈകോടതി ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കോടതിവിധിയെ തുടര്‍ന്ന് നിലവിലുള്ളതില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ സര്‍കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഈ പുതിയ പരിസ്ഥിതിയില്‍ കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസമുണ്ടാവാത്ത രൂപത്തില്‍ തെറ്റായ പ്രചരണങ്ങള്‍ക്ക് അവസരം നല്‍കാതെ വിഷയം പരിഹരിക്കാനാണ് പൊതുനിര്‍ദേശം എന്ന നിലയില്‍ ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലഭിച്ചു വരുന്ന സ്‌കോളര്‍ഷിപുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. സ്‌കോളര്‍ഷിപുകള്‍ക്ക് അധികമായി വരുന്ന ചെലവ് സംസ്ഥാന സര്‍കാര്‍ വഹിക്കുന്ന നിലയ്ക്ക് തീരുമാനമെടുക്കുകയും ചെയ്തു. സര്‍കാരെടുത്ത ശരിയായ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരാള്‍ക്കും നഷ്ടപ്പെടാത്ത തരത്തിലാണ് ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് സംബന്ധിച്ച് സര്‍കാര്‍ തീരുമാനമെടുത്തതെന്നു മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. സ്‌കോളര്‍ഷിപ് കിട്ടുന്നവരുടെ എണ്ണത്തിലോ തുകയിലോ ഒരു കുറവും ഉണ്ടാകില്ല. ബജറ്റ് വിഹിതമായി 6.2 കോടി രൂപ അധികം അനുവദിച്ചാണ് സര്‍കാര്‍ തീരുമാനമെടുത്തത്. കോണ്‍ഗ്രസും ലീഗും ബിജെപിയും ഇതില്‍ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

Keywords:  A Vijayaraghavan on Muslim league reaction on minority scholarship issues, Alappuzha, News, Politics, Muslim-League, CPM, Criticism, Meeting, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia