Anticipatory bail | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചെന്ന കേസില്‍ ഒളിവിലുള്ള മൂന്നാമന് മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍
Jun 17, 2022, 18:38 IST
കൊച്ചി: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ചെന്ന കേസില്‍ ഒളിവിലുള്ള മൂന്നാംപ്രതി മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. കോണ്‍ഗ്രസ് പ്രവര്ത്തകന് സുനിത് നാരായണനാണ് ഹൈകോടതിയെ സമീപിച്ചത്.
ഒളിവില്‍ കഴിഞ്ഞിരുന്ന സുനിതിനെ കണ്ടെത്താന്‍ കഴിഞ്ഞദിവസം പൊലീസ് ലുകൗട് നോടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യത്തിനായി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പിച്ചിരിക്കുന്നത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുകയോ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും വാദിച്ചാണ് സുനിത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന ദിവസം തന്നെ മറ്റ് രണ്ട് പ്രതികളും അറസ്റ്റിലായെങ്കിലും സുനിതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുനിതിന് പറയാന്‍ തക്ക പാര്‍ടി പ്രവര്‍ത്തനങ്ങളൊന്നും ഇല്ലെന്നാണ് അറിയുന്നത്.
അതിനിടെ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളും കോടതിയെ സമീപ്പിച്ചിരുന്നു. ആദ്യം തിരുവനന്തപുരത്തെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നാണ് അഭിഭാഷകന് ആവശ്യപ്പെടുന്നത്.
Keywords: A third accused, who is absconding in the case of protesting against the Chief Minister on a flight, has sought anticipatory bail in the High Court, Kochi, News, Politics, Congress, Protesters, Flight, Trending, Chief Minister, Pinarayi Vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.