'മരിച്ച' ആള്‍ 2 മാസത്തിനുശേഷം തിരിച്ചെത്തി

 


കൊച്ചി: (www.kvartha.com 19.01.2015) മരിച്ചെന്നു കരുതിയ ആള്‍ രണ്ടുമാസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി. പെരുമ്പാവൂരിലാണ് സംഭവം. ഹോട്ടല്‍ ഉടമയായിരുന്ന രാമന്‍ പോറ്റിയുടെ മകന്‍ കണ്ണന്‍(57) ആണ് രണ്ടുമാസത്തിനുശേഷം തിരിച്ചെത്തിയത്.

സഞ്ചാര പ്രിയനായ കണ്ണന്‍ ഇടയ്ക്കിടെ വീടുവിട്ടു പോകാറുണ്ട്. കഴിഞ്ഞവര്‍ഷം നാടു ചുറ്റാന്‍ പോയ കണ്ണന്‍ പിന്നീട് മാസങ്ങളായിട്ടും തിരിച്ചെത്തിയില്ല. കണ്ണനെ കാണാതായതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും  ഒരു ഫലവും ഉണ്ടായിരുന്നില്ല. അതിനിടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ അജ്ഞാതന്റെ മൃതദേഹം എത്തുന്നത്. കണ്ണനെ കുറിച്ച് അന്വേഷിച്ചുവന്നിരുന്ന പോലീസ്  ഉടനെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരെത്തി മരിച്ചത് കണ്ണന്‍ തന്നെയാണെന്ന് വിധിയെഴുതുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ആചാര പ്രകാരം സംസ്‌ക്കരിച്ച് മരണാനന്തര ചടങ്ങുകളും നടത്തി. രാമേശ്വരത്ത് പോയാണ്  ബലി കര്‍മ്മങ്ങള്‍ നടത്തിയത്. എന്നാല്‍ ചടങ്ങുകളെല്ലാം മംഗളമായി കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ 'മരിച്ച' കണ്ണന്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നത്. കണ്ണന്റെ തിരിച്ചു വരവില്‍ വീട്ടുകാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്.


വീട്ടില്‍ തിരിച്ചെത്തിയ കണ്ണന്‍ ചുമരില്‍ തന്റെ ഫോട്ടോയ്ക്ക് മാല ചാര്‍ത്തിയിരിക്കുന്നത്
കണ്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയി. താന്‍ തീര്‍ത്ഥാടനത്തിനു പോയതാണെന്നാണ് കണ്ണന്‍ പറയുന്നത്. കണ്ണന്‍ തിരിച്ചെത്തിയതോടെ തങ്ങള്‍ സംസ്‌ക്കരിച്ച മൃതദേഹം ആരാണെന്നറിയാതെ പുലിവാല് പിടിച്ച് ഓടുകയാണ് പോലീസ്.

'മരിച്ച' ആള്‍ 2 മാസത്തിനുശേഷം തിരിച്ചെത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചൂരിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Keywords:  A dead person coming back to life after two months, Kochi, Hotel, Police, Complaint, Thrissur, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia