സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍; കോവിഡ് കാലമായതിനാല്‍ ഇത്തവണയും പടിയിറക്കം യാത്രയയപ്പില്ലാതെ
May 31, 2021, 16:56 IST
തിരുവനന്തപുരം: (www.kvartha.com 31.05.2021) സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍. കോവിഡ് വ്യാപന ഭീതിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനിടെയാണ് ഇത്രയും ഉദ്യോഗസ്ഥര്‍ സര്‍കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
സര്‍കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ് റ്റ് വെയറായ സ്പാര്‍ക് പ്രകാരമുള്ള കണക്കാണിത്.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതില്‍ ഉള്‍പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം.
Keywords: 9,205 officers will retire from state government service on Monday, Thiruvananthapuram, News, Retirement, Government-employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.