Puthupally Bypoll | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: 10 സ്ഥാനാര്‍ഥികളില്‍ 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി
Aug 18, 2023, 12:44 IST
കോട്ടയം: (www.kvartha.com) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചിത്രത്തിന് ഔദ്യോഗിക അംഗീകാരമായി. മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ വരണാധികാരി അംഗീകരിച്ചതോടെ മത്സരാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. ആകെ പത്രിക നല്‍കിയ 10 സ്ഥാനാര്‍ഥികളില്‍ ഏഴു പേരുടെ പത്രിക അംഗീകരിച്ചു, മൂന്നു പേരുടേത് തള്ളി.
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്), ജെയ്ക് സി തോമസ് (എല്‍ഡിഎഫ്), ജി ലിജിന്‍ ലാല്‍ (എന്‍ഡിഎ), സന്തോഷ് ജോസഫ്, ലൂക് തോമസ്, ഷാജി, പികെ ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ പദ്മരാജന്‍, മഞ്ജു എസ് നായര്‍, റെജി സഖറിയ എന്നിവരുടെ പത്രികകള്‍ നിരസിച്ചു.
പത്രികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു. ജെയ്കിന് 2.08 കോടി, ലിജിന്‍ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തിയെന്ന് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പിച്ചത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്), ജെയ്ക് സി തോമസ് (എല്‍ഡിഎഫ്), ജി ലിജിന്‍ ലാല്‍ (എന്‍ഡിഎ), സന്തോഷ് ജോസഫ്, ലൂക് തോമസ്, ഷാജി, പികെ ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ പദ്മരാജന്‍, മഞ്ജു എസ് നായര്‍, റെജി സഖറിയ എന്നിവരുടെ പത്രികകള്‍ നിരസിച്ചു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Keywords: 7 candidate nominations accepted in Puthupally Bypoll, Kottayam, News, Puthupally Bypoll, Nominations, Candidate, Politics, BJP, LDF, UDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.