ഒക്ടോബര്‍ വരെ എത്തിയത് 619174 ടൂറിസ്റ്റുകള്‍

 


ഒക്ടോബര്‍ വരെ എത്തിയത് 619174 ടൂറിസ്റ്റുകള്‍
തിരുവനന്തപുരം: ഈ വര്‍ഷം ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 619174 വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി എ പി അനില്‍കുമാര്‍, മുല്ലകര രത്‌നാകരനെ അറിയിച്ചു. കഴിഞ്ഞവര്‍ഷം 732985 വിദേശ ടൂറിസ്റ്റുകളെത്തി. ഏറ്റവുമധികം ടൂറിസ്റ്റുകളെത്തിയത് ബ്രിട്ടനില്‍ നിന്നാണ്- 140182.

മരുന്നുവിതരണ രംഗത്തെ ആശ്വാസ്യമല്ലാത്ത പ്രവണതകള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മരുന്നുകളുടെ വിലയിലും ഗുണനിലവാരത്തിലും ഇടപെടും. ബ്രാന്റഡ് നെയിം വച്ച് ഇരട്ടിവില ഈടാക്കുന്ന കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിരോധിച്ച മരുന്നുകളും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നതായി ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ പറഞ്ഞു.

ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് എം.പി വിന്‍സന്റ് ആവശ്യപ്പെട്ടെങ്കിലും അതിനു മറുപടി പറയാന്‍ മന്ത്രി കൂട്ടാക്കിയില്ല. ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധിച്ചു. സംസ്ഥാനത്ത് മരുന്നുമാഫിയയാണ് നിലനില്‍ക്കുന്നതെന്ന പി സി വിഷ്ണുനാഥിന്റെ പരാമര്‍ശവും ബഹളത്തിനിടയാക്കി. പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പിയില്‍ മരുന്നുകള്‍ കെട്ടിക്കിട്ടക്കുകയാണെന്ന് ബാബു എം പാലിശേരി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും മരുന്നു വാങ്ങുന്നതിന് എന്താണ് തടസ്സമെന്ന് സ്പീക്കര്‍ ചോദിച്ചു. സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നാലു ലാബുകള്‍ തുടങ്ങും. കോന്നി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ലാബുകള്‍ തുറക്കുമെന്നും ജനറിക് മെഡിസിന്‍ സൗജന്യമായി കൊടുത്തുതുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Keywords: Kerala, Thiruvananthapuram, Minister, A.P Anil Kumar, Tourist, Oomman Chandy, Government, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia