500 രൂപയുടെ നോട്ടുകള്‍ കാസര്‍കോട് ചിറ്റാരിക്കാലില്‍ തുണ്ടം തുണ്ടമാക്കിയനിലയില്‍

 



കാസര്‍കോട്: (www.kvartha.com 15.11.2016) അസാധുവായ 500 രൂപയുടെ നോട്ടു കെട്ടുകള്‍ ചിറ്റാരിക്കാല്‍ ടൗണില്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ ചിറ്റാരിക്കാല്‍ കാര റോഡിന് സമീപമാണ് നോട്ടുകള്‍ കണ്ടെത്തിയത്. പേപ്പര്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് ചെറിയ തുണ്ടുകളായി മുറിച്ച നിലയിലാണ് നോട്ടുകള്‍ കാണപ്പെട്ടത്.

ഇവ തിരിച്ചറിയാനാവാത്ത തരത്തില്‍ തീരെ ചെറുതാക്കിയിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി നോട്ടുകഷണങ്ങള്‍ കസ്റ്റഡിയിലെടുത്തു. അതേസമയം കണ്ടെത്തിയവ കള്ളനോട്ടാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിറ്റാരിക്കാല്‍ എസ് ഐ പി.വി. രാജന്‍ കെ വാര്‍ത്തയോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

500 രൂപയുടെ നോട്ടുകള്‍  കാസര്‍കോട് ചിറ്റാരിക്കാലില്‍ തുണ്ടം തുണ്ടമാക്കിയനിലയില്‍


Also Read:
കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് പൊയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

Keywords:  500-Rs notes abandoned Kasaragod, Chittarikkal,  Natives, Police, Probe, Custody, Road, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia