ബ­സ് യാ­ത്ര­ക്കിടെ മഹിളാ കോണ്‍ഗ്ര­സ് നേ­താ­വി­ന്റെ 5 ല­ക്ഷം രൂപ ക­വര്‍ന്നു

 


ADVERTISEMENT

ബ­സ് യാ­ത്ര­ക്കിടെ മഹിളാ കോണ്‍ഗ്ര­സ് നേ­താ­വി­ന്റെ 5 ല­ക്ഷം രൂപ ക­വര്‍ന്നു
മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഞ്ചരിച്ച മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ മേരി പീറ്ററുടെ ബാഗില്‍ നി­ന്ന് അഞ്ച് ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മൂവാറ്റു­പുഴ-തൊടുപുഴ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് മേരി സഞ്ചരിച്ചത്. മൂവാറ്റുപുഴ കച്ചേരിത്താഴത്തിനും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുമിടയിലാണ് മോഷണം നട­ന്നത്.

കച്ചേരിത്താഴത്തുനിന്ന് കയറിയ മേരി മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്. ഉടനെ ബസില്‍ കയ­റി ഡ്രൈവ­രെ വിവ­രം അ­റി­യിച്ചു. ഡ്രൈവര്‍ ബസ് നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പൊലീസുകാരുടെ നേതൃത്വത്തില്‍ യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. അന്യസംസ്ഥാനതൊഴിലാളികള്‍ ഉള്‍പെടെ നിരവധി പേര്‍ ബസില്‍ ഉണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മേരിയെ കൂടാതെ വേറൊരു യാത്രക്കാരനും ഇറങ്ങിയിരു­ന്നു.

ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് പണം ബാഗില്‍ സൂക്ഷിച്ചിരുന്നത്. ബാഗ് കീറാതെതന്നെ മോഷ്ടാവ് പണം കൈക്കലാക്കിയെന്നാണ് മേരി പറയുന്നത്. മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു പോകുകയായിരുന്നു പണമെന്ന് മേരി പോലീസിന് മൊഴി നല്‍­കി.

Keywords: Mary, Amount, Thief, Bus, Bank, State, Travel, Kvartha, Malayalam Vartha, Malayalam News, Theft, Congress, Leader, Treasure, Cash, Police Station, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia