ഇടുക്കി: (www.kvartha.com 11.08.2015) ഏലപ്പാറയില്‍ രണ്ടു വയസുകാരിയടക്കം അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഏലപ്പാറ കോഴിക്കാനം സ്വദേശി സണ്ണിയുടെ മകന് മെലീന (2), പാമ്പനാര്‍ കല്ലാര്‍ സ്വദേശി മണികണ്ഠന് മകന് അഭിനയ (6), എല്‍.എം.എസ് തോട്ടത്തില്‍ സുനിത (28), പട്ടുമല തോട്ടത്തില്‍ സുദന്‍ (30), കോഴിക്കാനം സ്വദേശി മനോജ് (24) എന്നിവര്‍ക്കാണ് കടിയേറ്റത്.
വിവിധ സ്ഥലങ്ങളില്‍ തെരുവുനായ്ക്കളുടെ അക്രമണത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ തിങ്കളാഴ്ചയും തെരുവുനായ്ക്കളുടെ അക്രമണത്തില്‍ ആറ് പേര്‍ക്ക് കടിയേറ്റിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഈ മേഖലയിലെ 11 പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

Keywords : Idukki, Kerala, Dog, Bite, Injured, Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.