പി കൃഷ്ണപിള്ള സ്മാരകം തീവെപ്പ്: 5 സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികള്‍
Nov 27, 2014, 13:50 IST
ആലപ്പുഴ: (www.kvartha.com 27.11.2014) മുഹമ്മയിലെ പി.കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപോര്‍ട്ട്. അഞ്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്ന് കാട്ടിയുള്ള അന്വേഷണ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു.
2013 ഒക്ടോബര്‍ 31നാണ് പി കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ചത്. തൊട്ടടുത്തുള്ള ഇന്ദിരാഗാന്ധി പ്രതിമയും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.തീവെപ്പിന് കാരണം സിപിഎമ്മിലെ വിഭാഗീയതയണെന്നും ക്രൈംബ്രാഞ്ച് റിപോര്‍ട്ടില്‍ പറയുന്നു.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി ലതീഷ് ബി.ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.സാബു, സിപിഎം പ്രവര്‍ത്തകന്‍ രാജന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രതികളെ കണ്ടെത്തിയത്. പ്രതികളുടെ ഫോണ്‍കോളുകള്‍ കേസില്‍ നിര്‍ണായകമായി. പ്രതികള്‍ക്കെതിരായ പാര്‍ട്ടി നടപടിയിലുള്ള പ്രതികാരമായിട്ടാണ് അക്രമണം നടത്തിയതെന്നാണ് കരുതുന്നത്.
ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സമയം അനുവദിക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൂട്ടുകറ്റ ഉപയോഗിച്ച് സ്മാരകത്തിന് തീയിട്ട ശേഷം പ്രതികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ആതിഥേയത്വം വഹിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
20 എം.എം. കമ്പിക്കു പകരം 8 എം.എം: പള്ളിക്കരയിലെ കള്‍വര്‍ട്ട് കോണ്‍ക്രീറ്റിംഗ് നാട്ടുകാര്‍ തടഞ്ഞു
Keywords: Alappuzha, CPM, DYFI, Report, Crime Branch, Report, Court, V.S Achuthanandan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.