മലപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്
Jan 4, 2022, 10:42 IST
മലപ്പുറം: (www.kvartha.com 04.01.2022) കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. കടന്നലാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ഖബറിടത്തില്‍ പ്രാര്‍ഥനയ്ക്കിടെയാണ് ഇവര്‍ക്ക് കടന്നലിന്റെ കുത്തേറ്റത്. ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ഥിച്ച് നിന്നവരെ കുത്തുകയായിരുന്നെന്ന് മറ്റുള്ളവര്‍ പറഞ്ഞു. ഇവര്‍ പ്രാണരക്ഷാര്‍ഥം പള്ളിയിലേക്ക് ഓടിക്കയറിയതോടെ പള്ളിക്കകത്ത് പ്രാര്‍ഥിച്ച് നിന്നവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.