പുനലൂര്‍-ചെങ്കോട്ട പാതയില്‍ മണ്ണിടിച്ചില്‍: 4 ട്രെയിനുകള്‍ റദ്ദാക്കി

 



തിരുവനന്തപുരം: (www.kvartha.com 07.12.2021) പുനലൂര്‍ - ചെങ്കോട്ട സെക്ഷനില്‍ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനുമിടയില്‍ തിങ്കളാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്തു.

ചൊവ്വാഴ്ച 12ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ - 16102), കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. അതിനാല്‍ ചെങ്കോട്ടയില്‍നിന്ന് സെര്‍വീസ് നടത്തുക.

പുനലൂര്‍-ചെങ്കോട്ട പാതയില്‍ മണ്ണിടിച്ചില്‍: 4 ട്രെയിനുകള്‍ റദ്ദാക്കി


തിങ്കളാഴ്ച പുറപ്പെട്ട പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ - 16792) പുനലൂരും, ചെന്നൈ എഗ്മോര്‍- കൊല്ലം പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ - 16101) ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. 

രാത്രി 11.20ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ - 16791) പുനലൂരില്‍ നിന്നാണ് പാലക്കാടിലേക്ക് സെര്‍വീസ് നടത്തിയത്.

Keywords:  News, Kerala, State, Thiruvananthapuram, Train, Travel, Transport, 4 Trains partially cancelled due to landslide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia