ഫേസ്ബുക്ക് പ്രണയം; 17 കാരിയെ കാമുകന്‍ പീഡിപ്പിച്ചശേഷം കൂട്ടുകാരായ 7 പേര്‍ക്ക് കാഴ്ചവെച്ചു, നാടന്‍ പാട്ട് കലാകാരന്മാരടക്കം 4 പേര്‍ പിടിയില്‍

 


കരുനാഗപ്പള്ളി: (www.kvartha.com 10.11.2016) ഫേസ് ബുക്ക് പ്രണയത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ കാമുകന്‍ പീഡിപ്പിച്ച ശേഷം കൂട്ടുകാരായ ഏഴുപേര്‍ക്ക് കൂടി കാഴ്ച്ചവച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാടന്‍ പാട്ട് കലാകാരന്‍മാരുള്‍പ്പടെ നാലുപേരെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ ഒളിവിലാണ്.

ആളില്ലാത്ത തക്കം നോക്കി കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ഇതിനിടെ കാമുകന്‍ തന്റെ കൂട്ടുകാരേയും പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോകുന്നത് പതിവായി. അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ സംഘത്തിലെ ഒരാള്‍ പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നുകളഞ്ഞു.

മാല കാണാതായതോടെ പരിഭ്രാന്തിയിലായ പെണ്‍കുട്ടി പീഡന വിവരം മറച്ച് വച്ച് മോഷണ
വിവരം മാത്രം വീട്ടുകാരോട് പറഞ്ഞു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത വിവരം പോലീസറിയുന്നത്.

ഇതോടെ കായംകുളത്ത് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ പോലീസുകാര്‍ വൈദ്യ പരിശോധനയ്ക്ക് വിട്ടശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതികള്‍ ചങ്ങന്‍കുളങ്ങര,കുറിഞ്ഞപ്പള്ളി,വയനകം സ്വദേശികളാണ്.
ഫേസ്ബുക്ക് പ്രണയം; 17 കാരിയെ കാമുകന്‍ പീഡിപ്പിച്ചശേഷം കൂട്ടുകാരായ 7 പേര്‍ക്ക് കാഴ്ചവെച്ചു, നാടന്‍ പാട്ട് കലാകാരന്മാരടക്കം 4 പേര്‍ പിടിയില്‍

Also Read:
സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

Keywords:  Facebook, Post, Police, Custody, hospital, Complaint, Treatment, Parents, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia