ഇത്തവണ 3. 3 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിക്കും

 


ഇത്തവണ 3. 3 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിക്കും
തിരുവനന്തപുരം: ജൂണ്‍ നാലിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 12,644 വിദ്യാലയങ്ങളിലായി 3.3 ലക്ഷം കുരുന്നുകള്‍ അക്ഷരാഭ്യാസം തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാലയ പ്രവേശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല പ്രവേശനോദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10ന് നടത്തും. ഈ അധ്യയന വര്‍ഷം പി ടി എ ശാക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വിറ്റാല്‍ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹിക വിരുദ്ധ ശല്യമുള്ള സ്‌കൂളുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ധാര്‍മിക നിലവാരം വളര്‍ത്തുന്നതിനും സ്‌കൂളുകളില്‍ പത്ത് വീതം രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ധര്‍മ സേനകള്‍ രൂപവത്കരിക്കും.
ഓരോ പഞ്ചായത്തിലും ഇതിനായി ക്ഷേമകാരികള്‍ എന്ന കോഓഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇക്കൊല്ലവും തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എ 37 കോടി രൂപ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ എസ് സി, എസ് ടി, ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക യൂനിഫോം വിതരണം ചെയ്യുന്നതിന് അനുവദിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കായി പഠിക്കുക പഠിപ്പിക്കുക എന്ന കൈപുസ്തകം പ്രവേശനോത്സവ ദിവസം 500 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി സൂചിപ്പിച്ചു.


Keywords:  Thiruvananthapuram, Kerala, Students, P.K Abdul Rab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia