വേളാങ്കണ്ണിക്കു പോയ വാഹനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു
Feb 22, 2015, 13:44 IST
ഇടുക്കി: (www.kvartha.com 22/02/2015) വേളാങ്കണ്ണിക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ ഡൈമൂക്ക് എസ്‌റ്റേറ്റ് അശോക് ഭവനില്‍ ദാസയ്യ (62), മകന്‍ അശോക്(38), അശോകിന്റെ ഭാര്യ കൃപ (35) എന്നിവരാണ് മരിച്ചത്.
അശോകിന്റെ മക്കള്‍ ഡാനിയ(10), ബെല്‍സിയ(6), ആന്‍ഡ്രു(4), മാതാവ് ഭാനുമതി (58), കൃപയുടെ മാതാവ് മുത്തമ്മാള്‍(58), വാഹനത്തിന്റെ ഡ്രൈവര്‍ കമ്പം സ്വദേശി മണികണ്ഠന്‍ എന്നിവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്.
ഇവര്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലെ ട്രിച്ചിക്ക് സമീപം പാലത്തില്‍ ഇടിച്ച് പുലര്‍ച്ചേ മൂന്നു മണിയോടുകൂടിയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതും അമിത വേഗതയുമാണ് അപകട കാരണമെന്നു കരുതുന്നു. മരിച്ച അശോക് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കൃപ ഡൈമൂക്ക് ലുദ്ദറന്‍ എല്‍.പി.എസിലെ അധ്യാപികയാണ്.ഡൈ മുക്ക് എസ്‌റ്റേറ്റിലെ റിട്ട.സുപ്പര്‍വൈസറാണ് ദാസയ്യ.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Dead, Accident, Car.
അശോക |
കൃപ |

ദാസയ്യ |
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Dead, Accident, Car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.