ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 16 വയസുകാരായ 3 വിദ്യാര്‍ഥികള്‍ മരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 04.01.2022)  ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 16 വയസുകാരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവനന്തപുരം വഴയിലയിലാണ് അപകടം നടന്നത്. ബൈക് യാത്രക്കാരായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്.

ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 16 വയസുകാരായ 3 വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പെട്ടവരെ ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: 3 children died in bike accident, Thiruvananthapuram, News, Local News, Accidental Death, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia