ബൈകിൽ നിന്ന് വീണ് ചികിത്സതേടിയത് വഴിത്തിരിവായി; ആശുപത്രി അധികൃതരുടെ പരാതിമൂലം പിടിയിലായത് തൃശൂർ ജില്ലയിൽ സാധാരണകാരിലേക്ക് കള്ളനോട് എത്തിക്കുന്ന സംഘത്തെ
Jul 30, 2021, 13:04 IST
തൃശൂര്‍: (www.kvartha.com 30.07.2021) കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകൻ അടക്കമുള്ള കള്ളനോട് സംഘം അറസ്റ്റിലായത് ആശുപത്രി അധികൃതരുടെ ഇടപെടൽ മൂലം. കൊടുങ്ങല്ലൂർ സ്വദേശികളായ ജീത്തു, സഹോദരങ്ങളായ രാകേഷ്, രാജീവ് എന്നിവരാണ് കള്ളനോട് കൈവശം വെച്ചതിൽ പിടിയിലായത്.
ബിജെപി പ്രവര്‍ത്തകനായ ജീത്തു ബൈകിൽ നിന്ന് വീണ് ചികിത്സ തേടിയതാണ് കേസിൽ വഴിത്തിരിവായത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ജിത്തു നൽകിയത് കള്ളനോടുകളായിരുന്നു. ഒരു കോടി അറുപത്തയായിരം രൂപയുടെ കള്ളനോടുകളാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നോടുകൾ അച്ചടിച്ചത് ഇതര സംസ്ഥാനത്ത് നിന്നാണെന്ന് കണ്ടെത്തി. ഇതാണ് സഹോദരങ്ങളായ രാകേഷിലേക്കും രാജീവിലേക്കും അന്വേഷണം എത്തിച്ചത്.

ഇവർ പിടിയിലായത് ബെംഗളൂരുവില്‍ നിന്നാണ്. ഇവർ നേരത്തെ കള്ളനോട് അടിച്ച കേസിൽ പ്രതികളാണ്. പിന്നീട് ജാമ്യത്തിലിറങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ വ്യാജ നോടടിയിലേക്ക് കടക്കുകയായിരുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള ക്രിമിനൽ സംഘവുമായി ചങ്ങാത്തത്തില്‍ ആവുകയും പുതിയ രീതിയില്‍ പണം പ്രിന്‍റ് ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയുമാണ് ഉണ്ടായത്.
തൃശൂര്‍ ജില്ലയിലെ സാധാരണക്കാരിലേക്ക് കള്ളനോട് വിതരണം ചെയ്യുകയായിരുന്നു ഈ കണ്ണിയുടെ ലക്ഷ്യം. ജിത്തുവിനും കള്ളനോട് കിട്ടിയത് ഇവരിൽ നിന്നാണ്. മൂവരുടെയും രാഷ്ട്രീയ ബന്ധം നേരത്തെ ഏറെ ചർചയായിരുന്നു എന്നാൽ മൂവർക്കും പാർടിയുമായി ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
keywords: News, Thrissur, Kerala, Arrested, Arrest, Police, Fake money, BJP, fake currency case, 3 arrested in fake currency case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.