പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് വന്ന് പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയായ കാമുകനുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

 


ത്യശൂര്‍: (www.kvartha.com 10/09/2015) പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് വന്ന് പീഡിപ്പിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശികയായ കാമുകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ ബര്‍ദാന്‍ ജില്ലയില്‍പെട്ട കാമുകന്‍ കുമാര വില്ലേജില്‍ പലാഷ് മാഞ്ചി (20), ബന്ധുക്കളായ കുമാര വില്ലേജില്‍ തുഹില്‍ ഹസ്ര(25), സഹാചാത്പൂര്‍ വില്ലേജില്‍ രാഗിമി മാഞ്ചി (34) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.

നിര്‍മ്മാണ തൊഴിലാളികളായ ബംഗാളി യുവാക്കള്‍ വാടാനപ്പിള്ളി പൊതുശ്മശാനത്തിന് സമീപം വാടകക്ക് താമസിച്ചുവരികയാണ്. ഒന്നാം പ്രതിയും കാമുകനുമായ പലാഷ് മാഞ്ചി ബംഗാളിലെ അയല്‍വാസിയായ പതിനാറുകാരിയെ പ്രേമിക്കുകയും കഴിഞ്ഞ ആഗസ്റ്റ് 20ന് ബംഗാളില്‍ പോയി തിരികെ വരുമ്പോള്‍ പെണ്‍ കുട്ടിയുമായി വാടാനപ്പിള്ളിയില്‍ എത്തുകയായിരുന്നു. അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ വാടാനപ്പള്ളി ഫാറൂഖ്‌നഗര്‍ പൊതുശ്മശാനത്തിന് സമീപം വാടക ഷെഡില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തുകയും പിന്നീട് രക്ഷിതാക്കള്‍കൊപ്പം വിട്ടയക്കുകയും ചെയ്തു.
പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് വന്ന് പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയായ കാമുകനുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പ്രതികള്‍ പകല്‍ സമയങ്ങളില്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട്  ജോലിക്ക് പോവുകയും രാത്രിയില്‍ മാറിമാറി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലിസിന് മൊഴിനല്‍കി.

Keywords: Thrissur, Arrest, Molestation, Bangal, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia