തൃശൂര്‍: (www.kvartha.com 25.07.2021) ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടി. കൊരട്ടി ദേശീയപാതയില്‍ വച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ജോസ്, സുബീഷ്, മനീഷ്, രാജീവ്, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവര്‍ പിടിയിലായി.
വിപണിയില്‍ നാല് കോടിയിലധികം വില വരുന്ന കഞ്ചാവ് ലോറിയിലും കാറിലുമായാണ് പ്രതികള്‍ കടത്തിയത്. വാഹനം കൊരട്ടിയില്‍ എത്തിയപ്പോള്‍ പൊലീസ് സംഘം സംശയിക്കുന്ന ലോറി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ലോറിയുടെ പുറകില്‍ സംശയം തോന്നിപ്പിക്കാത്ത രീതിയില്‍ ടാര്‍പായ ഇട്ട് മൂടിയ നിലയില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു തുടങ്ങി.
Keywords: Thrissur, News, Kerala, Arrest, Arrested, Seized, Police, 211 kg of cannabis seized in Koratty; 5 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.