തിരുവനന്തപുരത്ത് 21കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍
Jul 28, 2021, 09:59 IST
തിരുവനന്തപുരം: (www.kvartha.com 28.07.2021) ശ്രീകാര്യത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാനെ(21)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇമ്രാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി.
സംഭവത്തെ തുടര്‍ന്ന് ഇമ്രാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയടച്ചിരുന്നു സദാസമയവും ഇമ്രാന്‍ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്യുന്നതിനായി മാറ്റി.
Keywords: Thiruvananthapuram, News, Kerala, Death, Found Dead, Police, Mobile Phone, 21 year old found hanged to death in Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.