മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്ക് 12,000 വീടു­കള്‍

 


മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്ക് 12,000 വീടു­കള്‍
തി­രു­വ­ന­ന്ത­പു­രം: സംയോ­ജിത മത്സ്യ­ഗ്രാമ വിക­സന പദ്ധതി പ്രകാരം 12,000 പുതിയ വീടു­കളും മത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളുടെ ക്ഷേമ­ത്തി­നായി 3,000 കോടി രൂപ­യുടെ സമ­ഗ്ര­പ­ദ്ധ­തിയും ആവി­ഷ്‌ക­രി­ച്ച­തായി ഫിഷ­റീ­സ്­ മന്ത്രി കെ. ബാബു നിയ­മ­സ­ഭയെ അറി­യി­ച്ചു. ഡൊമ­നിക് പ്രസ­ന്റേ­ഷന്‍ എം.എല്‍.­എ.­യുടെ ശ്രദ്ധ­ക്ഷ­ണി­ക്ക­ലിന് മറു­പടി പറ­യു­ക­യാ­യി­രുന്നു അദ്ദേ­ഹം.

തീര­ദേശ മേഖ­ല­യിലെ മത്സ്യ­ത്തൊഴി­ലാ­ളി­ക­ളുടെ അര­ക്ഷി­താ­വസ്ഥ കണ­ക്കി­ലെ­ടു­ത്തു­കൊണ്ടും തീര­ദേശ മേഖ­ല­യിലെ അടി­സ്ഥാന സൗക­ര്യ­ങ്ങ­ളുടെ അഭാവം മന­സ്സി­ലാ­ക്കി­ക്കൊണ്ടും നാഷ­ണല്‍ ഗ്രാമീണ വിക­സന ഇന്‍സ്റ്റി­റ്റിയൂ­ട്ട് ഹൈദരാ­ബാ­ദിന്റെ സഹാ­യ­ത്തോ­ടു­കൂടി സംസ്ഥാ­ന­ത്തെ ഒമ്പത് തീര­ദേശ ജില്ല­ക­ളിലും സമഗ്ര പഠനം നട­ത്തി­യി­രുന്നു. അത­നു­സ­രിച്ച് സംസ്ഥാ­നത്തെ തീര­ദേശ മത്സ്യ­ഗ്രാ­മ­ങ്ങ­ളില്‍ 25,000-ത്തോളം മത്സ്യ­ത്തൊ­ഴി­ലാളി കുടും­ബ­ങ്ങള്‍ ഭവ­ന­ര­ഹി­തരോ ചെറ്റ­ക്കു­ടി­ലു­ക­ളില്‍ താമ­സി­ക്കു­ന്ന­വരോ ആണെന്ന് കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ഇതിന്റെ അടി­സ്ഥാ­ന­ത്തില്‍, തീര­ദേ­ശത്തെ എല്ലാ മത്സ്യ­ഗ്രാ­മ­ങ്ങ­ളു­ടെയും സംയോ­ജിത വിക­സ­ന­ത്തി­നായി കേരള സംസ്ഥാന തീരദേശ വിക­സന കോര്‍പ്പ­റേ­ഷന്‍ 3,000 കോടി രൂപ­യുടെ സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാ­റാ­ക്കി­യി­ട്ടു­ണ്ടെന്ന് മന്ത്രി കെ. ബാബു അറി­യി­ച്ചു.

തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട 11 തദ്ദേ­ശ­സ്വ­യം­ഭ­രണ പ്രദേ­ശ­ങ്ങ­ളിലെ 32 മത്സ്യ­ഗ്രാ­മ­ങ്ങളെ മാതൃകാ മത്സ്യ­ഗ്രാ­മ­ങ്ങ­ളായി വിക­സി­പ്പി­ക്കു­ന്ന­തി­നും 70 മത്സ്യ ഗ്രാമ­ങ്ങളെ സംയോ­ജിത മത്സ്യ­ഗ്രാ­മ­വി­ക­സന പദ്ധ­തി­പ്ര­കാരം വിക­സി­പ്പി­ക്കു­ന്ന­തി­നു­മാണ് ഇതിന്റെ ആദ്യ­ഘ­ട്ട­മായി ഉദ്ദേ­ശി­ക്കു­ന്ന­ത്. ഈ പദ്ധ­തി­ക­ളില്‍ ഭവന നിര്‍മ്മാ­ണം, കുടി­വെള്ള വിത­രണം മെച്ച­പ്പെ­ടു­ത്തല്‍, സാനി­ട്ടേ­ഷന്‍, വൈദ്യു­തീ­ക­ര­ണം, മത്സ്യ­മേ­ഖല അടി­സ്ഥാന സൗകര്യം മെച്ച­പ്പെ­ടു­ത്തല്‍, തീര­ദേശ ആരോ­ഗ്യ­-­വി­ദ്യാ­ഭ്യാസ സ്ഥാപ­നങ്ങളുടെ നവീ­ക­ര­ണവും നിര്‍മ്മാ­ണ­വും, മറ്റു സാമൂഹ്യ അടി­സ്ഥാന സൗകര്യ വിക­സ­നം, ജീവ­നോ­പാധി എന്നീ ഘട­ക­ങ്ങള്‍ ഉള്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെന്നും മ­ന്ത്രി വ്യ­ക്ത­മാക്കി.

ആകെ 650 കോടി ചെലവ് പ്രതീ­ക്ഷി­ക്കുന്ന ഈ പദ്ധ­തി­യുടെ ആദ്യ­ഘട്ട നിര്‍വ്വ­ഹ­ണ­ത്തി­നായി 200 കോടി രൂപ 13­-ാം ധന­കാര്യ കമ്മീ­ഷന്‍ ശുപാര്‍ശ പ്രകാരം ലഭിച്ച ധന­സ­ഹാ­യ­ത്തില്‍ നിന്നും കണ്ടെ­ത്തും. റൂറല്‍ മേഖ­ല­യിലെ മത്സ്യ­ഗ്രാ­മ­ങ്ങ­ളുടെ അടി­സ്ഥാ­ന­സൗ­കര്യ വിക­സ­ന­ത്തി­നായി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവ­ല­പ്പ്‌മെന്റ് ഫണ്ട് (ആര്‍.­ഐ.­ഡി.­എ­ഫ്.) പദ്ധ­തി­യി­ലുള്‍പ്പെ­ടുത്തി 200 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീ­കാരം നല്‍കി കഴി­ഞ്ഞു. കൂടാ­തെ, മത്സ്യ­ത്തൊ­ഴി­ലാളി ഭവന നിര്‍മ്മാ­ണ­ത്തി­നായി 150 കോടി രൂപ ഹഡ്‌കോ­യില്‍ നിന്നും വായ്പ­യെ­ടു­ക്കും. മത്സ്യ­മേ­ഖല അടി­സ്ഥാ­ന­സൗ­കര്യ വിക­സ­ന­ത്തി­നായി 50 കോടി രൂപ­യുടെ പദ്ധതി എന്‍.­എ­ഫ്.­ഡി.­ബി. ധന­സ­ഹാ­യ­ത്തോടെ നട­പ്പി­ലാ­ക്കു­ന്ന­താ­ണ്. കൂടാതെ 50 കോടി രൂപ 25 ഗ്രാമ­ങ്ങ­ളുടെ വിക­സ­ന­ത്തി­നായി സംസ്ഥാന ബഡ്ജ­റ്റില്‍ വക­യി­രു­ത്തി­യി­ട്ടു­ണ്ട്. ഈ പദ്ധ­തി­ക­ളെല്ലാം തന്നെ 2015 മാര്‍ച്ച് മാസ­ത്തി­നകം സമ­യ­ബ­ന്ധി­ത­മായി നട­പ്പി­ലാ­ക്കുമെന്നും മന്ത്രി പ­റഞ്ഞു.

Keywords:  Thiruvananthapuram, Kerala, Fishermen,  20,000 Houses, K. Babu, 20,000 houses sanctioned for fishermen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia