ഇടുക്കി: (www.kvartha.com 22/01/2015) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. വണ്ടിപ്പെരിയാര്‍ 62ാം മൈല്‍ പുത്തന്‍ വീട്ടില്‍ സാംതോമസ് (35), തമിഴ്‌നാട് കീഴെ ഗൂഡല്ലൂര്‍ സ്വദേശിനി മഹാദേവി (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് സംഭവം. തോട്ടത്തിലെ ജലസംഭരണിയില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് സാം തോമസിന് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഇത് കണ്ടുനിന്ന മഹാദേവി അലറി വിളിച്ചതോടെ പോത്ത് ഇവരെയും അക്രമിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 63ാം മൈല്‍ സ്വദേശി സണ്ണിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മഹാദേവി |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.