ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിഷം കഴിച്ച് അവശനിലയില്‍
Oct 7, 2015, 12:03 IST
അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം: (www.kvartha.com 07.10.2015) ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ 16 വയസ്സുള്ള വിദ്യാര്‍ത്ഥികളെയാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരേയും തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് ഇരുവരെയും എലിവിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം കുട്ടികള്‍ വിഷം കഴിക്കാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നാണ് ഹോസ്റ്റര്‍ അധികൃതരും സ്‌കൂള്‍ പ്രിന്‍സിപ്പലും പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വനിതാ ഹോസ്റ്റലില്‍ കായികതാരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ കെ.എസ്. രസ്‌നമോള്‍ (17) ആണ് തൂങ്ങി മരിച്ചത്. കല്‍പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു.
Keywords: 2 students hospitalised after 'consuming poison' in Tvm, Thiruvananthapuram, Medical College, Treatment, Kozhikode, Kerala.

Also Read:
വിജയ ബാങ്ക് കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍
Keywords: 2 students hospitalised after 'consuming poison' in Tvm, Thiruvananthapuram, Medical College, Treatment, Kozhikode, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.