14 കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പെട്ട രണ്ടംഗ സംഘം പിടിയില്‍

 


ഇടുക്കി: (www.kvartha.com 20/02/2015) തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് ബൈക്കുകളില്‍ കഞ്ചാവുകടത്തിയ കോളേജ് വിദ്യാര്‍ഥി ഉള്‍പെട്ട രണ്ടംഗ സംഘത്തെ പിടികൂടി.മാങ്ങാതൊട്ടി ജോസ് തോമസിന്റെ മകനും നെടുങ്കണ്ടം കോഓപ്പറേറ്റിവ് കോളേജ് പ്ലസ്ടു വിദ്യാര്‍ഥിയുമായ ജോയല്‍(20), തമിഴ്‌നാട് ബോഡിമെട്ട് മാണിക്യതെരുവ് ശിവതാണ്ടിയുടെ മകന്‍ കറുപ്പയ്യ (47) എന്നിവരെയാണ് 14 കിലോഗ്രാം കഞ്ചാവുമായി ബോഡിമെട്ടില്‍ എക്‌സൈസ് സംഘം പിടികൂടിയത്.
14 കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പെട്ട രണ്ടംഗ സംഘം പിടിയില്‍

വെളളിയാഴ്ച രാവിലെ 11.30ന് ബോഡിമെട്ടിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എത്തിയ ബൈക്കുകള്‍ പരിശോധനക്കായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് എക്‌സൈസ് സംഘം പിന്‍തുടര്‍ന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് ചെറിയ ചാക്കുകളിലാക്കിയ കഞ്ചാവ് പിടിച്ചെടുത്തത്. ആഭ്യന്തര വിപണിയില്‍ മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണെന്നും എക്‌സൈസ് അധിക്യതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ബെനീഷ്, സുധീഷ്,പ്രമോദ് എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Arrest, Student, Police, Investigates, Ganja. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia