Arrested | തലശേരിയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

 


തലശേരി: (KVARTHA) പത്തുകിലോ കഞ്ചാവുമായി തലശേരിയിലെ സൈദാര്‍ പളളിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്ന് സ്‌കൂടറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 10 കിലോ കഞ്ചാവ് ശേഖരവുമായാണ് രണ്ടു പേരെ പൊലീസ് പിടികൂടിയത്.

Arrested | തലശേരിയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പി സിയാദ് (36), കെ വി ഫൈസല്‍ (34) എന്നിവരെയാണ് തലശേരി എസ് ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ചൊവ്വാഴ്ച പുലര്‍ചെ 1.30 മണിയോടെ ദേശീയപാതയിലെ സെയ്ദാര്‍ പള്ളിക്ക് സമീപം വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്.

ആന്ധ്രയിലെ രാജമുന്ധിയില്‍ നിന്നും കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കെ എല്‍ 13 എ ഡബ്ല്യു 7436 നമ്പര്‍ സ്‌കൂടറില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് ശേഖരമാണ് പൊലീസ് പിടികൂടിയത്.

വാഹനവും കഞ്ചാവ് ശേഖരവും പ്രതികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  2 arrested with 10 kg ganja, Kannur, News, Arrested, Ganja, Remanded, Vehicle, Mobile Phone, Police, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia