വാട്‌സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; രണ്ട് പേര്‍ അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com  10.102015) വാട്‌സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഘത്തിലെ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വാട്‌സ് ആപ്പില്‍ രൂപവത്കരിച്ച പച്ചമുളക് എന്നഗ്രൂപ്പില്‍ നിന്നാണ് സ്ഥാരമായി വീട്ടമ്മയ്ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്.

യുവതിയുടെ നമ്പറില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇവര്‍ അശ്ലീല സന്ദേശവും ചിത്രവും അയയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു സന്ദേശം വന്നിരുന്ന മൊബൈല്‍ ഫോണ്‍ ഉടമകളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

അണ്ടത്തോട് നാക്കോല മാനത്തോട്ടുങ്ങല്‍ നിഷാബ് (26), വടക്കേ പുന്നയൂര്‍ കൈപ്പടവായില്‍ അഫ്‌നാസ് (18) എന്നിവരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കു ജാമ്യം കിട്ടി. നിഷാബ് ഗള്‍ഫില്‍ ജോലിക്കാരനായിരുന്നു. ഈയിടെയാണ് അവധിക്കു നാട്ടിലെത്തിയത്.

നേരത്തെ വീട്ടമ്മയുടെ മൊബൈലിലേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടി നഗ്‌നചിത്രം അയച്ചുകൊടുത്തതിനെക്കുറിച്ചു നല്‍കിയ പരാതി പൊലീസ് അന്വേഷിച്ചിരുന്നു. ഈ പയ്യനെ കണ്ടെത്തി താക്കീതു ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് പച്ചമുളക് ഗ്രൂപ്പില്‍നിന്നു സ്ഥിരമായി അശ്ലീല സന്ദേശവും ചിത്രവും ലഭിക്കാന്‍ തുടങ്ങിയത്. അംഗങ്ങളില്‍ ഒരാള്‍ക്കു കിട്ടിയ യുവതിയുടെ നമ്പര്‍ ഗ്രൂപ്പ് രൂപീകരിച്ചു ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അഡ്മിന്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ ആരാണെന്ന് പോലീസ് പരിശധിച്ച് വരികയാണ്.

വാട്‌സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; രണ്ട് പേര്‍ അറസ്റ്റില്‍

Keywords: Kerala,  Arrest, House Wife, Whatsapp, 2 arrested for abusing house wife in Whatsapp.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia