നായിപ്പാടം കര്‍ഷകപ്രക്ഷോഭത്തിലെ വീരനായകന്‍ മാമ്പ്ര മൊയ്തീന്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു
Nov 13, 2016, 12:02 IST
മലപ്പുറം: (www.kvartha.com 13.11.2016) നായിപ്പാടം കര്‍ഷകപ്രക്ഷോഭത്തിലെ വീരനായകന്‍ മാമ്പ്ര മൊയ്തീന്‍ വിടവാങ്ങിയിട്ട് ഞായറാഴ്ച ഒരു വര്‍ഷം തികയുന്നു. ഭൂപരിഷ്‌കരണ നിയമം നിലവില്‍ വരുന്നതിനു മുമ്പ് പന്തലൂര്‍ നായിപ്പാടത്ത് നടന്ന ജന്മി-കുടിയാന്‍ സംഘട്ടനത്തിലെ നായകനാണ് മാമ്പ്ര മൊയ്തീന്‍. ആനക്കയത്തെ ജന്മിയായ കൂരിമണ്ണില്‍ വലിയമണ്ണില്‍ കുഞ്ഞിപ്പോക്കര്‍ കൂട്ടി ഹാജിയുടെ കൃഷിഭൂമി പാട്ടത്തിന് ഏറ്റെടുത്ത് കൃഷിചെയ്തു വന്ന കുടിയാനായിരുന്നു മൊയ്തീന്റെ പിതാവ് മാമ്പ്ര മരക്കാര്‍.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട കാലം തൊട്ടേ പാര്‍ട്ടിക്കൊപ്പം നിന്ന കുടുംബമാണ് ഇവരുടേത്. 1921ലെ മലബാര്‍ കലാപത്തില്‍ പോരാളികള്‍ക്ക് ഒളിത്താവളവും മറ്റു സൗകര്യങ്ങളും നല്‍കിയിരുന്നയാളാണ് മരക്കാര്‍. അദ്ദേഹത്തിന്റെ ആറു മക്കളില്‍ മൂത്തയാളാണ് മൊയ്തീന്‍. ശിശുവായിരിക്കേ അപസ്മാരം ബാധിച്ച് കേള്‍വിയും സംസാരശേഷിയും ഇടതുകണ്ണിന്റെ കാഴ്ചയും പൂര്‍ണമായും നഷ്ടപെട്ട മെയ്തീന് എഴുത്തും വായനയും അറിയുമായിരുന്നില്ല.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരാന്‍ പോകുന്നു എന്നു മനസ്സിലാക്കിയ ജന്മിമാര്‍ പാട്ടക്കുടിശ്ശികയും നഷ്ടവും പറഞ്ഞ് കുടിയാന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇതിനായി സ്വകാര്യ സൈന്യം ഇവര്‍ക്കുണ്ടായിരുന്നു. പാട്ടക്കുടിശ്ശിക വരുത്താത്ത മരക്കാറിന്റെ നായിപ്പാടത്തെ കൊയ്യാറായ നെല്‍കൃഷി നശിപ്പിച്ച് വയല്‍ഭൂമി പിടിച്ചെടുക്കാന്‍ ജന്മിയായ ആനക്കയം കൂരിമണ്ണില്‍ വലിയമണ്ണില്‍ കുഞ്ഞിപ്പോക്കര്‍കുട്ടി ഹാജി തീരുമാനിച്ചു. രാത്രിക്കുരാത്രി ഗുണ്ടകള്‍ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. പാടത്തിന്റെ ഒരു കിലോമീറ്റര്‍ അകലെ പുളിക്കല്‍ വന്ന് 260 ലേറെ ഗുണ്ടകളുമായി സംഘം ക്യാമ്പ് ചെയ്തു. ആയുധങ്ങളും കുറുവടികളും കൂട്ടിമുട്ടിച്ചും വാദ്യഘോഷങ്ങളോടെയാണ് സംഘം പാടത്തേക്ക് നീങ്ങിയത്.
പുലര്‍ച്ചയോടെ പാടം വളഞ്ഞു. ഏഴു ജോഡി കന്നുകളെ ഇറക്കി നിലം പൂട്ടാന്‍ തുടങ്ങി. വിവരമറിഞ്ഞ് മരക്കാരും മക്കളായ മൊയ്തീനും മുഹമ്മദും അലവിയും ഓടിയത്തെി. 'മണ്ണ് കൃഷിചെയ്യുവര്‍ക്കുള്ളതാണെന്നും വിളവെടുക്കാറായ കൃഷി നശിപ്പിക്കരുതെന്നും' മരക്കാര്‍ ജന്മിയോടാവശ്യപ്പെട്ടു. ഗുണ്ടകളുടെയും അംഗരക്ഷകരുടെയും വലയത്തില്‍ നിന്ന ഹാജിയാര്‍ ഇതു വകവെച്ചില്ല. തടയാന്‍ പാടത്തിറങ്ങിയ മുഹമ്മദിനെയും അനുജന്‍ അലവിയെയും ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അതോടെ ഇരു കൈകളിലും വെട്ടരിവാളുമായി (നാടന്‍ കൃഷിയായുധം) മൊയ്തീന്‍ പാടത്തേക്ക് എടുത്തു ചാടി. സഹോദരങ്ങളെ രക്ഷപ്പെട്ടുത്തിയ ശേഷം മൊയ്തീന്‍ പൂട്ടിക്കൊണ്ടിരുന്ന കാളകളുടെ കയര്‍ വെട്ടിമാറ്റി. 14 കാളക്കൂറ്റന്മാരുടെ വിറളി പിടിച്ച പരക്കംപാച്ചിലും സംസാരശേഷിയില്ലാത്ത മൊയ്തീന്റെ പ്രത്യേക ശബ്ദത്തിലുള്ള പോര്‍വിളിയും ഗുണ്ടകളുടെ ധൈര്യം ചോര്‍ത്തി.
ഇതിനിടയില്‍ സ്വന്തം കൈയിലെ വെട്ടരിവാളിന്റെ മരപ്പിടി മുറിഞ്ഞ് മൊയ്തീന് ഇടുകൈക്ക് വെട്ടേറ്റു. അതു വകവയ്ക്കാതെ മുറിഞ്ഞ കത്തിയുമായി അദ്ദേഹം പോരു തുടര്‍ന്നു. അതോടൊപ്പം പിതാവിന്റെയും സഹോദരങ്ങളുടെയും സംരക്ഷണവും മൊയ്തീന്‍ ശ്രദ്ധിച്ചിരുന്നു. മൂക്കില്‍ കറുത്ത മറുകുള്ള ജന്മിയെ ആംഗ്യ ഭാഷയില്‍ അന്വേഷിച്ചു കൊണ്ട് മൊയ്തീന്‍ പോര്‍വിളിച്ചു നടന്നു. അപകടം മണത്ത ഹാജി ഇതിനകം ജീവനും കൊണ്ട് രക്ഷപ്പെട്ടിരുന്നു.
മൊയ്തീന്റെയും സഹോദരങ്ങളുടെയും വെട്ടേറ്റ് 27 പേര്‍ പാടത്തു വീണു. ഗുണ്ടകള്‍ ജീവനും കൊണ്ടോടി. പലരെയും തടഞ്ഞുവെച്ച് മരക്കാരുടെ പണിക്കാരോടൊപ്പം നിര്‍ത്തി നെല്ലു കൊയ്യിച്ചു. ആ നെല്ല് പാടത്തിട്ട് മെതിച്ച് വൈക്കോല്‍ കറ്റ കെട്ടി ഗുണ്ടകളുടെ തലയില്‍ വെച്ച് ജന്മിക്ക് കൊടുത്തയച്ചു. കൊയ്ത പാടം മൊയ്തീന്റെ നേതൃത്വത്തില്‍ പൂട്ടി. വെള്ളം തിരിച്ച് നില മുഴുതു. ദേശത്തെ പാടത്തു പണിയെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും നായിപ്പാടത്തേക്ക് ഒഴുകിയത്തെിയിരുന്നു. ചെറുമിപ്പെണ്ണുങ്ങളുടെ ഞാറ്റുപാട്ടിന്റെയും മണ്ണില്‍ പണിയെടുക്കുന്നവരുടെ ആഹ്ലാദാരവങ്ങളുടെയും അകമ്പടിയില്‍, അര്‍ധരാത്രിയോടെ പിടിച്ചെടുത്ത പാടത്ത് പാട്ടു പാടി ഞാറുനട്ടാണ് ഈ പ്രക്ഷോഭം അവസാനിച്ചത്.
ജന്മിയില്‍ നിന്ന് പിടിച്ചെടുത്ത കൃഷിഭൂമി മരക്കാര്‍ പിന്നീട് പാടത്തു പണിയെടുക്കുന്നവര്‍ക്കു വീതിച്ചുനല്‍കി. 1965 ഏപ്രില്‍ അഞ്ചിന് നടന്ന ഈ സായുധ പോരാട്ടത്തോടെ ആനക്കയം പഞ്ചായത്തില്‍ കുടിയാന്മാര്‍ക്കു നേരെയുള്ള കൈയേറ്റം അവസാനിക്കുകയായിരുന്നു. പന്തലൂര്‍ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാനുള്ള സാഹചര്യമൊരുക്കിയത് ഈ ചെറുത്തുനില്‍പ്പാണ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ നിരവധി കര്‍ഷക പോരാട്ടങ്ങള്‍ ഏറനാട്ടില്‍ ഉണ്ടായിട്ടുണ്ട്. അവയിലൊന്നാണ് നായിപ്പാടം കര്‍ഷകപ്പോരാട്ടം.
ഫ്യൂഡലിസ്റ്റുകളുടെ പേശീബലത്തെ അരിഞ്ഞു വീഴ്ത്തിയ മാമ്പ്ര കുടുംബത്തിന് പ്രേരണയും പ്രചോദനവും സഹായിയുമായി നിന്നത് പന്തലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിത്തുപാകിയ സഖാവ് വേലായുധന്‍ ചെട്ടിയാരായിരുന്നു. ഇതിനു പ്രതികാരമായി അദ്ദേഹത്തെ വധിക്കാന്‍ ജന്മികള്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയിരുന്നു. സിപിഎം മഞ്ചേരി ഏരിയാ സെക്രട്ടറിയായിരുന്നു വേലായുധന്‍ ചെട്ടിയാര്‍.
മികച്ച കര്‍ഷകനായിരുന്ന മൊയ്തീന്‍ കന്നുപൂട്ടിലും കാളപൂട്ടിലും വിദഗ്ധനായിരുന്നു. സമീപ പ്രദേശത്തെ പാടങ്ങളിലെല്ലാം വിത്തെറിയാന്‍ കര്‍ഷകര്‍ മൊയ്തീനെ വിളിക്കുമായിരുന്നു. പ്രത്യേക രീതിയില്‍ കൈ പിടിച്ചുള്ള വിത്തെറിയല്‍ മികച്ച വിളവുണ്ടാക്കുമെന്നായിരുന്നു വിശ്വാസം. അവസാന കാലം വരെയും കൃഷിയില്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം പാടങ്ങളില്‍ നിന്ന് നെല്‍കൃഷി അപ്രത്യക്ഷമാകുന്നതില്‍ വേദനിച്ചിരുന്നു. അവസാന കാലം വരെയും മൊയ്തീന്‍ കാണാനത്തെുന്നവരോട് പഴയ പ്രക്ഷോഭ കഥ അഭിമാനപൂര്‍വം വിവരിച്ചിരുന്നു.
മാമ്പ്ര മൊയ്തീന്‍ 2015 നവംബര്‍ 13ന് തന്റെ 94 ാം വയസ്സില്‍ നിര്യാതനായി. ഒന്നര മാസം മുമ്പ് 2015 സെപ്റ്റംബര്‍ 25ന് മാമ്പ്ര മുഹമ്മദ് മരിച്ചിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി സിപിഎം പാര്‍ട്ടി മെമ്പറും സജീവപ്രവര്‍ത്തകനുമായ അനുജന്‍ അലവി വാഹനാപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്നു.
Keywords: Kerala, Malappuram, Farmers, Anniversary, Death, CPM, Mambra Moideen, Communist Party, Janmi-Kudiyan, Naayippadam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.