Drug Abuse | ലഹരിയുടെ വേര് തേടി എക്‌സൈസ് ക്രൈംബ്രാഞ്ച് ആദ്യം രെജിസ്റ്റര്‍ ചെയ്ത കേസില്‍ 10 പ്രതികള്‍ക്ക് 15 വര്‍ഷം തടവും പിഴയും; അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്
Aug 4, 2023, 19:28 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് എക്‌സൈസ് ക്രൈംബ്രാഞ്ച് നിലവില്‍ വന്ന ശേഷം ആദ്യമായി രെജിസ്റ്റര്‍ ചെയ്ത കേസില്‍ പത്ത് പ്രതികള്‍ക്ക് 15 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2021 സെപ്റ്റംബര്‍ 17ന് നിലമ്പൂര്‍ കൂറ്റമ്പാറയില്‍ വെച്ച് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ച കേസിലാണ് മഞ്ചേരി സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.
സംഭവ സ്ഥലത്തുവച്ച് നാലുപേരെ അറസ്റ്റ് ചെയ്ത കേസില്‍, ഉത്തരമേഖലാ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്. ഇതില്‍ പത്ത് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്. അടുത്തിടെ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടന്‍ ആരംഭിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മയക്കുമരുന്ന് ആന്ധ്രയില്‍ നിന്നാണ് കടത്തിക്കൊണ്ടുവന്നത് എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനല്‍കുകയും ചെയ്ത എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഇത് പ്രചോദനമാകും.
ലഹരി കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിനിടെ പിടിയിലാകുന്നവര്‍ക്കൊപ്പം, ലഹരിയുടെ വഴി തേടിപ്പോകാനാണ് ഒന്നാം പിണറായി സര്‍കാര്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് സേന രൂപീകരിച്ചത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ ലഹരി കടത്തിന് ശാശ്വതമായി തടയിടാനുള്ള പ്രവര്‍ത്തനമാണ് എക്‌സൈസ് സേന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്തുവച്ച് നാലുപേരെ അറസ്റ്റ് ചെയ്ത കേസില്‍, ഉത്തരമേഖലാ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്. ഇതില്‍ പത്ത് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്. അടുത്തിടെ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടന്‍ ആരംഭിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മയക്കുമരുന്ന് ആന്ധ്രയില്‍ നിന്നാണ് കടത്തിക്കൊണ്ടുവന്നത് എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനല്‍കുകയും ചെയ്ത എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സേനയ്ക്കാകെ ആത്മവീര്യം പകരുന്നതാണ് ഈ നേട്ടം. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഇത് പ്രചോദനമാകും.
Keywords: 15 years in jail and a fine for 10 accused in the first case registered by the Excise Crime Branch to find the root of drug addiction, Thiruvananthapuram, News, Excise Crime Branch, Drug Abuse, Court, Minister, MB Rajesh, Congratulated, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.