Missing boy found | എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ 13കാരനെ കണ്ടെത്തി
Sep 14, 2022, 20:56 IST
കൊച്ചി: (www.kvartha.com) എറണാകുളം അയ്യമ്പള്ളിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പതിമൂന്നുകാരനായ ഇളയകുട്ടിയെ കണ്ടെത്തി.
സംസ്ഥാനമൊട്ടാകെ സഹോദരങ്ങള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിക്കൊപ്പം കാണാതായ പതിനഞ്ചുകാരിയായ സഹോദരിയെ ഇനിയും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
പെണ്‍കുട്ടി തന്നെയാണ് അനുജനെ തിരികെയെത്തിക്കാന്‍ സഹായിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ആണ്‍കുട്ടിയില്‍ നിന്ന് ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങള്‍.
ബുധനാഴ്ച തിരുവനന്തപുരത്തുടനീളം മുനമ്പം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കുട്ടികള്‍ തിരുവനന്തപുരത്തുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ആണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരികെ എറണാകുളത്ത് എത്തിച്ചു. പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരം ഇളയകുട്ടിയില്‍ നിന്ന് അറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
തൃശ്ശൂര്‍ ചേര്‍പില്‍ അച്ഛന്റെ വീട്ടില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ കുട്ടികളെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ ഓഫായതോടെ പൊലീസിന് വിവരം ലഭിക്കാതെയായി. പെണ്‍കുട്ടിയെ എത്രയും വേഗത്തില്‍ തന്നെ കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Keywords: 13-year-old among minor siblings who went missing from Ernakulam has been found, Kochi, News, Missing, Police, Probe, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.