തിരുവവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി
Jan 21, 2020, 11:20 IST
തിരുവനന്തപുരം: (www.kvartha.com 21.01.2020) തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടിആര്‍ഡിഎല്‍) യോഗത്തിലാണ് തീരുമാനം.
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടരകോടി രൂപ വരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും. ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാന്‍ അഞ്ചുകോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം തുടങ്ങും.
യോഗത്തില്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ സിംഗ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, Thiruvananthapuram, News, Airport, 13 Cr allowed for Thiruvanathapuram airport road development

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.