ജമ്മു കശ്മീരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 124 വയസുകാരി

 


ശ്രീനഗര്‍: (www.kvartha.com 03.06.2021) ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 124 വയസുകാരിയായ രഹ്തീ ബീഗം. ഡോര്‍ ടു ഡോര്‍ വാക്സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരാണ് രഹ്തീ ബീഗത്തിന് വാക്സിന്‍ നല്‍കിയതെന്ന് ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ട്വീറ്റ് ചെയ്തു. അതേസമയം ഇവരുടെ വയസ് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല.

ആരോഗ്യവകുപ്പിന്റെ റിപോര്‍ട് ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെകോര്‍ഡ്സ് പ്രകാരം നിലവില്‍ ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പാനീസ് വനിതയായ കാനെ തനാകയാണ്. 118 വയസാണ് ഇവരുടെ പ്രായം.

ജമ്മു കശ്മീരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് 124 വയസുകാരി

Keywords:  Srinagar, News, Kerala, COVID-19, Woman, Vaccine, 124-Year-Old Woman Administered Covid Jab In Jammu & Kashmir
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia