തിരുവനന്തപുരം: ഡീസല്‍വില വര്‍ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ച നടത്തുന്ന ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താലിന്റെ മറവില്‍ സഞ്ചാര സ്വാതന്ത്ര്യത്തെയോ വിദ്യാഭ്യാസ അവകാശത്തെയോ തൊഴിലില്‍ ഏര്‍പ്പെടാനുള്ള അവകാശത്തെയോ തടസപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി കോശി അറിയിച്ചു.
ഹര്‍ത്താലിന്റെ മറവില്‍ കടയടപ്പിക്കലും ജോലിക്ക് പോകുന്നവരെയോ വിദ്യാലയങ്ങളിലേക്ക് പോകുന്നവരെയോ തടയാന്‍ പാടില്ല. പൊതുമുതലോ, സ്വകാര്യ മുതലോ നഷ്ടപ്പെടുത്തിയാല്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കും. ഹര്‍ത്താലില്‍ അക്രമം ഉണ്ടായാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കും. അക്രമക്കാരെ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനക്കാരില്‍ നിന്നോ സംഘടനകളുടെയോ വ്യക്തികളുടെയോ സ്വത്തില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു.
ശുപാര്‍ശയുടെ പകര്‍പ്പ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, സംസ്ഥാന പൊലീസ് മേധാവികള്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും അയച്ചു. നിര്‍ബന്ധമായി ആരെയും ഹര്‍ത്താലില്‍ പങ്കെടുപ്പിക്കരുതെന്നും കമ്മീഷന് ഉത്തരവായി. ആരെയെങ്കിലും നിര്‍ബന്ധമായി ഹര്‍ത്താലില്‍ പങ്കെടുപ്പിച്ചാല്‍ അതിന്റെ വിശദവിവരങ്ങള്‍ അതാത് സ്ഥലത്തെ ജില്ലാ പൊലീസ് മേധാവിമാര്‍ കമ്മീഷനെ അറിയിക്കണം. പൊതുമുതലോ സ്വകാര്യ മുതലോ നഷ്ടപ്പെട്ടതിന്റെ വിശദമായ കണക്കും സമര്‍പ്പിക്കണം.
കമ്മീഷന് അംഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ എല്ലാവര്ക്കും കക്ഷിഭേദമന്യെ വിലക്കയറ്റത്തിനെതിരെയും ഡീസല്‍ വില വര്‍ധനവിനെതിരെയും പാചക വാതക വിതരണ നിയന്ത്രണത്തിനെതിരെയും ശക്തമായ വികാരമുണ്ടെങ്കിലും ഹര്‍ത്താലുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാനില്ല. കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും പണിമുടക്കും വിജയിക്കുന്നത്. ഇത് ഈ സംസ്ഥാനത്തിന്റെ പുരോഗതിയെ ബാധിക്കുന്നു. ഹൈക്കോടതിയുടെ ഫുള്‍ബഞ്ച് വിധി പ്രകാരം ബന്ദ് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ആ വിധി സുപ്രീംകോടതി ശരിവെച്ചിട്ടുള്ളതുമാണ്. നിര്‍ബന്ധിത ഹര്‍ത്താല്‍ ബന്ദിന് തുല്യമാണെന്നും അതിനാല്‍ നിര്‍ബന്ധിത ഹര്‍ത്താലിനെതിരെയും ഹൈക്കോടതി വീണ്ടും വിധി പ്രസ്താവിച്ചിട്ടുള്ളതാണ്.

Keywords: Kerala, Thiruvananthapuram, Harthal, LDF, case, Manushyavakasha commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.