സ്ത്രീകള്‍ക്കെതിരെയുളള പീഡനങ്ങള്‍ കൂടുതല്‍ നടക്കുന്നത് വീടിനുള്ളിലെന്ന് റിപോര്‍ട്ട്
Nov 5, 2014, 15:59 IST
തിരുവനന്തപുരം: (www.kvartha.com 05.11.2014) സ്ത്രീകള്‍ക്കെതിരെയുളള പീഡനങ്ങള്‍ കൂടുതല്‍ നടക്കുന്നത് വീടിനുള്ളിലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടത്തി ഒരു പഠനമാണ് വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുതലും വീടുകള്‍ക്കുള്ളിലാണ് നടക്കുതെന്ന് കണ്ടെത്തിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും അതു തടയുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റിയും കേരളാപോലീസിനു വേദി ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഈ കെണ്ടത്തല്‍. സംസ്ഥാ
നത്തെ പത്തു പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കുറ്റകൃത്യത്തിനിരയായ 181 വനിതകള്‍ക്ക് പുറമേ 197 പോലീസ് ഉദ്യോഗസ്ഥര്‍, 40 സാമൂഹിക പ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍ നിന്ന് 44 പേര് എന്നിവരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പ്രവണതയാണുള്ളത്. ഇത്തരത്തിലുള്ള 51 ശതമാനം കുറ്റകൃത്യങ്ങളും വീട്ട'ിനുള്ളിലാണ് നടക്കുന്നത്.
നേരിട്ടും അല്ലാതെയുമുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വനിതകള്‍ ഇരയാവുന്നു. ശല്യപ്പെടുത്തല്‍ മുതല്‍ ലൈംഗിക പീഡനം വരെ ഇതില്‍പ്പെടുന്നു. എല്ലാ പ്രായക്കാരും കുറ്റകൃത്യങ്ങള്‍ക്കു വിധേയരാകുന്നുെങ്കിലും 19-45 പ്രായഗ്രൂപ്പിലുള്ളവരാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുവരില് 74 ശതമാനവും. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളാണ് രണ്ടാം സ്ഥാനത്തുള്ളത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ അന്തരമില്ല. എന്നാല്‍ വിദ്യാഭാസം കുറ്റകൃത്യങ്ങളില്‍ വലിയ പങ്കു വഹിക്കുന്നുവെന്ന് പഠനം പറയുന്നു. വിദ്യാഭാസനിലവാരം കുറഞ്ഞ വനിതകളിലും കുടുംബങ്ങളിലും വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൂടുതലായി കാണപ്പെടുന്നു.
തൊഴിലിന്റെ കാര്യം നോക്കുമ്പോള്‍ കൂലിപ്പണിക്കാരായ വനിതകളാണ് ഏറ്റുവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നത്. തൊട്ടു പിന്നില്‍ വീട്ടമ്മമാരുമുണ്ട്. കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവരില്‍ 47 ശതമാനം പേരുംപ്രതിമാസം 5000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. സ്ത്രീധനത്തിന്റെ പേരിലും വനിതകള്‍ ദുരിതമനുഭവിക്കുന്നുണ്ട്. നിലവിലെ സ്ത്രീധന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാന്‍ ഒരുങ്ങുകയാണ്. വിവാഹ സമയത്ത് നല്കുന്ന ആഭരണങ്ങളുടെയും സമ്മാനങ്ങളുടേയും കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് നിയമത്തില്‍ പുതുതായി ചേര്‍ക്കാനുദ്ദേശിക്കുന്ന പ്രധാന ഭേദഗതി.
വീടുകള്‍ കഴിഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്നത് ബസ് സ്റ്റാന്‍ഡുകള്‍, ട്രെയിനുകള്‍, സ്കൂള്‍, കോളജ് ക്യമ്പസുകള്‍, ബിവറേജ് ഔട്ട ലൈറ്റുകള്ക്കു സമീപം എന്നിവിടങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ ശക്തമായ പോലീസ് ബീറ്റും മറ്റു നിരീക്ഷണ സംവിധാനങ്ങളും വേണമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ നടത്തുന്നത് കൂടുതലും കുടുംബത്തിലുള്ളവരോ ബന്ധുക്കളോ അയല്‍ക്കാരോ ആണെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളും കംപ്യൂട്ടര്‍ സൗകര്യങ്ങളും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വളരെക്കുറവ് എണ്ണം പരാതികള്‍ മാത്രമേ പോലീസിലോ മറ്റ് ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുള്ളുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. പരാതികളില്‍ ഇരകള്‍ക്കനുകൂലമായ ശക്തമായ നടപടികളെടുക്കുന്നതിന് ബാഹ്യഇടപെടലുള്പ്പെടെയുള്ള പലവിധ പ്രശ്നങ്ങളും തടസ്സമാകുന്നുവെന്ന് പോലീസും സാമൂഹികപ്രവര്‍ത്തകരും നിരീക്ഷിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി ശക്തമായ നിയമസംവിധാനങ്ങള്‍, ലീഗല്‍ സര്‍വീസസ് അതോറിട്ടിപോലുള്ള സഹായക സംവിധാനങ്ങള്‍, ജനമൈത്രി പോലീസ് പദ്ധതി എന്നിവയും നിലവിലുണ്ട്. എങ്കിലും അവയുടെ സ്വാധീനം വേണ്ടത്രയുണ്ടാകുന്നില്ലെന്ന് പഠനം പറയുന്നു. സ്ത്രീകള്‍ക്കെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന മനോഭാവവും മൂല്യബോധവുമാണ് ഈ അവസ്ഥക്ക് കാരണമെന്നും ഇതുമാറാന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാരും പോലീസും സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ചേര്‍ന്ന സമഗ്ര സമീപനത്തോടുള്ള ഇടപെടല്‍ ഉണ്ടാകണമെും പഠനം നിര്‍ദേശിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Woman, Case, Molestation, House, Complaint, Social Network, Girl, Police, Students, Thiruvananthapuram, Kerala, Molestation inside the house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.