തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗവും ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികളും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരസ്യ പ്രസ്താവനകളും ബുധനാഴ്ച പരിഗണിക്കും.
ചൊവ്വാഴ്ച വിവാദ വിഷയങ്ങളൊന്നും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് നടന്നത്. എം എം മണിക്കെതിരെ നടപടിയെടുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
അതേസമയം വി എസ് അച്യുതാനന്ദന്റെ നിലപാടുകളെക്കുറിച്ച് വിശദമായ ചര്‍ച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കേന്ദ്രകമ്മിറ്റി യോഗത്തിലാവും ഇക്കാര്യം ചര്‍ച്ച ചെയ്യുക. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള യോഗത്തില്‍ സംബന്ധിക്കും.

Keywords: Kerala, Thiruvananthapuram, Secretariat, Meet, CPI(M)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.